KERALANEWS

ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് തീർത്തത്; എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ

തിരുവനന്തപുരം:അഴിമതിയും ആരോപണങ്ങളും ഒന്നുമില്ലാതെ കറതീർന്ന ഒരു സർക്കാരിന് ആണ് രണ്ടാം പിണറായി സർക്കാർ മുൻതൂക്കം നൽകുന്നത്.ഇതിനോടകം വിവിധ മേഖലയിലെ ഭരണ പരിഷ്ക്കാരങ്ങളും നിലപാടുകളും വ്യക്തമാക്കി മന്ത്രിമാർ തിളങ്ങി നിൽക്കുകയാണ്.റോഡുകളുടെ പ്രശ്ന പരിഹാരത്തിനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കിയത് പിന്നാലെയാണ് പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തലുമായി മന്ത്രി കെ രാധാകൃഷ്ണൻ രം​ഗത്തെത്തിയത്.എന്നാൽ എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ.
കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ജന്മദിനത്തിന് തൊട്ടുമുന്‍പ് ആക്രമണം; 16കാരി ആശുപത്രിയില്‍

എസ്‌സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് വിവരം. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് തീർത്തത്. തട്ടിപ്പിന് പിന്നിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ഈ സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

പരിശോധനയ്ക്കിടെ ഡോക്ടറുടെ വക ലൈംഗികാതിക്രമം

മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം പാവപ്പെട്ടവർക്കുള്ള ധനസഹായത്തിൽ കൈയ്യിട്ടുവാരുന്നവരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. തട്ടിപ്പിന് താൻ കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർക്ക് നല്ല വിഷമമുണ്ട്. അപ്പോഴാണ് തട്ടിപ്പുകാരിൽ ഒരാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത്തരം ഭീഷണികൾക്കൊന്നും വഴങ്ങില്ല. അതിനൊന്നും നമ്മളാരും വശംവദരാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.‘തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് മുൻകൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാൽ ഇതിലൊന്നും വശംവദരാകാൻ പാടില്ല.’ കെ രാധാകൃഷ്ണൻ പറഞ്ഞു.

കടകളുടെ പ്രവർത്തന സമയം രാത്രി എട്ടുമണി വരെ;ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇങ്ങനെ..

എസ്എസ്ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. ഇതിനിടെ എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് പോകുന്നുണ്ട്. രാഹുലിന്റെ ലാപ് ടോപ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവ് നടത്താനുമാണ് നീക്കം. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്റ് തട്ടിയെന്നായിരുന്നു കണ്ടെത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close