KERALANEWS

ആദിവാസി ഊരുകളിൽ ഇനി ഓൺലൈൻ പഠനം മുടങ്ങില്ല; ആതിരപ്പള്ളിയിൽ വിദ്യാതരംഗം പദ്ധതിയിൽ നെറ്റ്‌വർക്ക് കണക്‌ഷൻ ലഭ്യമാക്കി; ഉത്‌ഘാടനം നിർവഹിച്ച് മന്ത്രി കെ രാധാകൃഷ്ണൻ

ആതിരപ്പള്ളി: ആതിരപ്പള്ളിയിലെ ആദിവാസി ഊരുകളിലും ഇനി മുതല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല. ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊരുകളിലേക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

കേരളത്തിലെ ആദിവാസി ഊരുകളില്‍ കഴിയുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.1034 ആദിവാസി കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം കൊണ്ട് വരേണ്ടതുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തും.കോവിഡിന്റെ സാഹചര്യത്തില്‍ സ്‌കൂളില്‍ പോയി പഠിക്കാനുള്ള സൗകര്യം നമ്മുടെ കുട്ടികള്‍ക്കില്ല. ഈ അവസ്ഥയെ തരണം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ മനസിലാക്കി മുന്നേറേണ്ടത് അതാവശ്യമാണ് എന്നും മന്ത്രി ഓർമിപ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വിദ്യാതരംഗം പദ്ധതിയിലൂടെ മലയോര മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ കഴിയുന്നു എന്നത് വലിയ നേട്ടമാണ്. ഇതിന് വേണ്ട സാങ്കേതിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സഹായം നല്‍കുന്ന കേരള വിഷനും പ്രത്യേക നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close