Breaking NewsKERALANEWSTop News

“മതിയായ പ്രാതിനിധ്യം കൊടുത്തു, പാർട്ടിക്കകത്ത് ഒരുപക്ഷേ അസംതൃപ്തി ഉള്ളവർ ഉണ്ടാകാം”: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

മതിയായ പ്രാതിനിധ്യം കൊടുത്തു കൊണ്ടും സമർത്ഥരായ നേതാക്കളെ കണ്ടുപിടിച്ചു കൊണ്ടുമാണ് ഞങ്ങളിത് പൂർത്തീകരിച്ചത്. കെപിസിസി പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് ജി സുധാകരൻ. മുന്നൂറിലധികം ഭാരവാഹികൾ ഉണ്ടായിരുന്ന കെപിസിസി പട്ടിക വെട്ടിക്കുറച്ച് ഷോർട്ട് ലിസ്റ്റ് ആക്കി എടുക്കാൻ ഉണ്ടായ പ്രവർത്തനം ദുഷ്കരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കകത്ത് ഒരുപക്ഷേ അസംതൃപ്തി ഉള്ളവർ ഉണ്ടാകാം. ഇത്രയധികം ഭാരവാഹികൾ ഉണ്ടായിരുന്ന പാർട്ടിക്കകത്ത് പെട്ടെന്ന് ഇത് 55 ലേക്ക് കുറയുമ്പോൾ സ്വാഭാവികമായും അത് ഉൾകൊള്ളാനുള്ള പ്രയാസം കുറെ ആളുകൾ ഉണ്ടാകും. അവരെയൊക്കെ പാർട്ടിക്കകത്ത് മറ്റു ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊണ്ട് നിലനിർത്താനുള്ള ഉള്ള ഒരു നല്ല മാസ്റ്റർ സ്കീം ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പാർട്ടിയുടെ സീനിയർ നേതാക്കന്മാരിൽ ആരും ഭാരവാഹിത്വത്തിൽ അംഗസംഖ്യ കുറച്ചതുകൊണ്ട് ആരും തെരുവിലിറങ്ങില്ല എന്നും സുധാകരൻ വ്യക്തമാക്കി. ഞങ്ങൾ കൊടുത്തിരിക്കുന്ന മാനദണ്ഡം എന്ന് പറയുന്നത് അവരുടെ കഴിവിനെ ആണ് അതിനു മാത്രമാണ് ഞങ്ങൾ മൂല്യം കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close