Breaking NewsKERALANEWS

വഴി തെറ്റിയെന്നത് നേര്, പക്ഷേ ​ഗോവ ജം​ഗ്ഷനിലെത്തിയില്ല! മൂകാംബികക്ക് പോയ കെ സ്വിഫ്റ്റ് ​ഗോവയിലെത്തിയ സംഭവത്തിൽ അധികൃതരുടെ വിശദീകരണം ഇങ്ങനെ..

തിരുവനന്തപുരം: മൂകാംബികയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയ വാർത്ത രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തിൽ ഇപ്പോൾ കെ സ്വിഫ്റ്റിന്റെ വിശദീകരണവും വന്നിരിക്കുകയാണ്. വഴിതെറ്റിയെങ്കിലും ബസ് ​ഗോവയിൽ വരെ എത്തിയിരുന്നില്ല എന്നാണ് കെ സ്വിഫ്റ്റിന്റെ വിശദീകരണം.

ബസിന് വഴിതെറ്റിയിരുന്നു, ഗോവയിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം പോയപ്പോൾ തന്നെ ഡ്രൈവർക്ക് വഴിതെറ്റി എന്ന് മനസ്സിലാകുകയും ബസ് തിരിക്കുകയുമായിരുന്നു എന്നാണ് കെ സ്വിഫ്റ്റ് പറയുന്നത്. യാത്രക്കാർ പുറത്തുനോക്കിയപ്പോൾ കടൽ കാണുകയും ചെയ്തു. അതിനെ ചുറ്റിപ്പറ്റിയാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചതെന്നാണ് കെ സ്വിഫ്റ്റ് അധികൃതർ പറയുന്നത്.

മൂകാംബികക്ക് പോയ യാത്രക്കാരെ കൊണ്ടിറക്കിയത് അർദ്ധന​ഗ്നരായി കിടക്കുന്ന വിദേശികളുടെ ഇടയിൽ

കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്. എന്നാൽ ഡ്രൈവർ ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിച്ചു. പത്തോ പതിനഞ്ചോ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ തന്നെ വഴിതെറ്റി എന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് തിരിക്കുകയും ചെയ്തു. പുലർച്ചെ ആയിരുന്നു സംഭവമെന്നും സ്വിഫ്റ്റ് അധികൃതർ വ്യക്തമാക്കി. ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റർ തിട്ടപ്പെടുത്തിയും ബസ്സിൽ സഞ്ചരിച്ച യാത്രക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷവുമാണ് തങ്ങളുടെ വിശദീകരണം എന്നാണ് കെ സ്വിഫ്റ്റ് അധികൃതരുടെ നിലപാട്.

തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പോയ കൊല്ലൂർ സ്വിഫ്റ്റ് സർവ്വീസിലെ യാത്രക്കാരാണ് നേരം പുലർന്നപ്പോൾ ​ഗോവൻ ബീച്ചിലെത്തി വെയിൽ‌കായാൻ കിടക്കുന്ന അർദ്ധന​ഗ്നരായ വിദേശികളെ കണ്ടത്. തിങ്കളാഴ്ച്ച രാവിലെ മൂകാംബികയിലെത്തി ദർശനം നടത്തേണ്ടിയിരുന്ന യാത്രക്കാർ ​ഗോവയിലെ ബീച്ചും വരിവരിയായി കിടക്കുന്ന വിദേശികളെയും കണ്ടാണ് ദിവസം ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

കെഎസ്ആർടിസി തൊഴിലാളികൾ ശമ്പളമില്ലാതെ വലയുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ​ഗതാ​ഗത മന്ത്രി

ഞായറാഴ്ച്ച വൈകിട്ടാണ് തിരുവനന്തപുരത്ത് നിന്നും കെ സ്വിഫ്റ്റ് ബസ് കൊല്ലൂർ മൂകാംബികയിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത് എത്തിയപ്പോൾ മറ്റൊരു ഡ്രൈവർ കയറി. ഈ ഡ്രൈവർക്കാണ് വഴിതെറ്റിയത്. മം​ഗലാപുരത്തിനും മൂകാംബികക്കും ഇടയിലുള്ള കുന്ദാപുരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് മൂകാംബികക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, ഈ റോഡിലേക്ക് തിരിയാതെ ഡ്രൈവർ നേരേവെച്ചുപിടിച്ചു. ഉറക്കത്തിലായിരുന്ന യാത്രക്കാരും കണ്ടക്ടറും ബസ് വഴിതെറ്റിയ വിവരം അറിഞ്ഞതുമില്ല. ഒടുവിൽ നേരം വെളുത്തപ്പോൾ കടൽത്തീരത്ത് ചെന്ന് ബസ് നിന്നപ്പോഴാണ് തങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു എന്ന് എല്ലാവർക്കും മനസിലായത്.

മൂകാംബികയിൽ കടൽ ഇല്ലെന്ന് യാത്രക്കാർ പറഞ്ഞതോടെയാണ് തങ്ങൾക്ക് അമളിപറ്റിയ കാര്യം ബസ് ജീവനക്കാരും മനസിലാക്കിയത്. പുതുതായി ജോലിക്ക് കയറിയ ആളായിരുന്നു ഡ്രൈവർ. അതിനാൽ കൃത്യമായ വഴി അറിയുമായിരുന്നില്ല. ഒടുവിൽ ​ഗൂ​ഗിൾ മാപ്പ് ചതിച്ചതാണെന്ന് പറഞ്ഞ് തലയൂരാനായി ഡ്രൈവറുടെ ശ്രമം. ഇതിനിടയിൽ ചിലർ ക്ഷുഭിതരായെന്നും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ, തങ്ങളെ മൂകാംബികയിലെത്തിച്ച ശേഷം തിരികെ കൊണ്ടുപോകണമെന്നായി യാത്രക്കാർ. ഇതനുസരിച്ച് ബസ് വീണ്ടും മൂകാംബികക്ക് വിടുകയായുിരുന്നു.

സ്ഖലനത്തിന് മുമ്പ് സ്ത്രീയെ രതിമൂർച്ഛയിലെത്തിക്കാൻ ഒറ്റവഴി

കെ സ്വിഫ്റ്റ് ബസ് മൂകാംബികയിൽ എത്തിയപ്പോഴേക്കും നട അടച്ച് പൂജാരിമാർ സ്ഥലംവിട്ടിരുന്നു. ഒടുവിൽ ക്ഷേത്രത്തിന് പുറത്ത് നിന്ന് തൊഴുത് യാത്രക്കാർ തിരികെ എത്തുകയായിരുന്നു. തിങ്കളാഴ്ച്ച നടന്ന സംഭവം വ്യാഴാഴ്ച്ചയാണ് പുറംലോകം അറിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close