Breaking NewsINDIANEWSTrending

കോട്ടയത്ത് നിന്നും ബാം​ഗ്ലൂർക്ക് പോയ കെ സ്വിഫ്റ്റ് മറിഞ്ഞു; സാധനങ്ങൾ മുഴുവൻ കൊള്ളയടിക്കപ്പെട്ടു

നഞ്ചൻകോട്: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തിൽ‌പെട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കോട്ടയത്ത് നിന്നും ബാം​ഗ്ലൂർക്ക് പോകുകയായിരുന്ന KSO26 എന്ന ബസ് അപകടത്തിൽപെട്ടത്. നഞ്ചൻകോടിന് ഒരു കിലോമീറ്റർ മുന്നിൽവെച്ചാണ് അപകടം നടന്നത്. റോഡിലെ ഡിവൈഡറിൽ കയറിയ വാഹനം ഇടതുവശത്തേക്ക് മറിയുകയായിരുന്നു.

മുഴുവൻ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു എന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close