NEWSTop NewsWORLD

കാബൂളിൽ കൂട്ടപലായനം: അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി അഫ്‌ഗാൻ ജനത; തിക്കിലും തിരക്കിലും പെട്ട് അഞ്ചു മരണം

കാബൂള്‍: താലിബാൻ ഭരണം പിടിച്ചതോടെ കാബൂൾ വിമാനത്തിൽ കൂട്ടപലായനം. നാടുവിടാൻ വിമാനത്താവളത്തിൽ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേർക്ക് ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.അഞ്ച് മൃതദേഹങ്ങൾ ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയുന്നു.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന്‌ പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.

വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രണാതീതമായതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുതിർത്തിരുന്നു. നൂറുകണക്കിന് അഫ്ഗാൻ പൗരൻമാരാണ് വിമാനത്തിൽ കയറാനായി തിക്കും തിരക്കുമുണ്ടാക്കിയത്. എന്നാൽ വെടിയേറ്റാണോ തിരക്കിൽപ്പെട്ടാണോ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.

താലിബാൻ അധികാരത്തിലെത്തിയോടെ രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ശ്രമിക്കുന്നത്. കാബൂൾ എയർപോർട്ടിൽ എത്തിയ വിമാനത്തിലേക്കാണ് ആളുകളാണ് ഇടിച്ചു കയറാൻ ശ്രമിച്ചത്. ഇതോടെയാണ് സൈന്യം ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തത്.

അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക്‌ ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ‘അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ’ എന്ന് ഒരു സ്ത്രീ വിലപിക്കുന്നദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close