NEWSWORLD

വേട്ടയാടി പ്രതികാരം ചെയ്യും; കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണത്തിൽ പ്രതികരിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: കാബൂളിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കൈയടക്കിയതിയോടെ നിരവധിപേരാണ് നാട്ടിൽ നിന്നും പലായനം ചെയുന്നത്. ഇത്തരത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെടാൻ കാബൂൾ വിമാനത്താവളത്തിൽ കാത്തിരുന്ന ജനങ്ങൾക്കിടയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദികളെ വേട്ടയാടി കണ്ടെത്തി പ്രതികാരം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനിലെ ഐഎസിന്റെ അനുബന്ധ സ്ഥാപനമായ ഖൊരാസാൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ്, ഐഎസ്കെപി (ഐസിസ്-കെ) ആണ് ബോംബാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസംഗത്തിൽ ജോ ബൈഡൻ സ്ഥിരീകരിച്ചു. ആക്രമണത്തിൽ അഫ്ഗാൻ പൗരന്മാരും 13 യുഎസ് സൈനികരും ഉൾപ്പെടെ നിരവധിപേരാണ് കൊല്ലപ്പെട്ടത്. 2011 ലെ ഹെലികോപ്റ്റർ വെടിവെപ്പിന് ശേഷം ഏറ്റവും കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്ന ആക്രമണമാണ് കാബൂളിൽ നടന്നത്.

ആക്രമണം നടത്തിയവർക്കും അമേരിക്കയുടെ നാശം ആഗ്രഹിക്കുന്നവരോടും തങ്ങൾ ക്ഷമിക്കില്ലെന്ന് പറഞ്ഞ ബൈഡൻ അക്രമികളെ വേട്ടയാടി പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. വികാര നിഭരനായിയാണ് ജോ ബൈഡൻ പ്രസംഗിച്ചത്. വിമാനത്താവളത്തിൽ ഇനിയും സ്‌ഫോടനങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close