NEWSTop NewsWORLD

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേർ സ്ഫോടനം; കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പടെ 13 മരണം

കാബൂള്‍: താലിബാന്‍ ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്.കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പെടുന്നു. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. സ്ഥലത്ത് വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വക്താവ് അറിയിച്ചു.

കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. എത്രപേര്‍ക്ക് ആളപായം സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

Afghanistan Live Updates: Explosions Outside Kabul Airport - The New York  Times

ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Kabul airport blast kills at least 13, including children: Taliban official

ഇതുവരെ 90000 അഫ്ഗാന്‍ പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15നാണ് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close