NEWSWORLD

കാബൂൾ വിമാനത്താവളത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി ഖത്തർ

ദോഹ: താലിബാൻ ഉൾപ്പെടെയുള്ള എല്ലാ സംഘടനകളുമായും വ്യക്തമായ കരാറുകളില്ലാതെ കാബൂൾ വിമാനത്താവളത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഖത്തർ പറഞ്ഞു. ചൊവ്വാഴ്ച്ച പത്രസമ്മേളനത്തിൽ സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയാണ് ഇത് വ്യകതമാക്കിയത്. എല്ലാ പ്രശ്നങ്ങളും വ്യക്തമായി പരിഹരിക്കാതെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തങ്ങളുടെ രാജ്യത്തിന് സാധിക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന പിൻവലിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് വിദേശികളെയും അഫ്ഗാനികളെയും ഒഴിപ്പിക്കാനും പുതിയ താലിബാൻ ഭരണാധികാരികളോട് ഇടപഴകാനും കാബൂൾ എയർപോർട്ടിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന ഇടനിലക്കാരായി ദോഹ മാറിയിരുന്നു. ഖത്തറുമായും തുർക്കിയുമായും വിമാനത്താവളത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് താലിബാൻ വക്താക്കൾ ചില മാധ്യമങ്ങളോട് സൂചിപ്പിച്ചു.

ഓഗസ്റ്റ് 31 ന് ശേഷം രാജ്യത്ത് ഒരു വിദേശ സൈനിക സാന്നിധ്യം സ്വീകരിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ വിദേശ സഹായം സ്വീകരിക്കാൻ ഖത്തർ താലിബാനെ പ്രേരിപ്പിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close