NEWSWORLD

വെള്ളക്കുപ്പികള്‍ക്ക് വില മൂവായിരം രൂപ, ഒരു പാത്രം ചോറിന് 7400 രൂപ, കാബൂള്‍ വിമാനത്താവളത്തില്‍ കൊള്ളയടിക്കല്‍ ഇങ്ങനെ


കാബൂള്‍: താലിബാന്‍ ആധിപത്യം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യ,ത്ത് നിന്ന് പലായനം ചെയ്യാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരിക്കുകയാണ് രാജ്യത്തെ ജനത മുഴുവനും കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഒരു ടെലിവിഷന്‍ ചാനലിന് അവിടെ നിന്നുള്ള മുഴുവന്‍ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യാന്‍ സാധിച്ചത്. സീ ചാനലാണ് കാബൂള്‍ വിമാനത്താവളത്തിലെ പല നിര്‍ണായക വിവരങ്ങളും ഇപ്പോള്‍ ലോകത്തെ കാട്ടിയിരിക്കുന്നത്.

രാജ്യത്ത് നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് താലിബാന്‍ നല്‍കിയിരിക്കുന്ന സമയപരിധി ഏതാണ്ട് അവസാനിക്കാറായിക്കഴിഞ്ഞു. ഈ മാസം മുപ്പത്തിയൊന്നിന് മുന്‍പ് രാജ്യത്ത് നിന്ന് അവരവരുടെ പൗരന്‍മാരെ കൊണ്ടുപോയ്‌ക്കൊള്ളണം എന്നാണ് ലോകരാജ്യങ്ങള്‍ക്ക് താലിബാന്‍ നല്‍കിയിട്ടുള്ള അന്ത്യശാസനം. ഈ തീയതി ഇങ്ങെത്തിക്കഴിഞ്ഞു.

പതിനായിരങ്ങളാണ് വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരിക്കുന്നത്. പത്ത് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതുവരെ ഒരു ലക്ഷത്തില്‍ താഴെ പേരെ മാത്രമേ ഒഴിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇവരിലേറെ പേരും വിദേശപൗരന്‍മാരാണ്. മറ്റ് രാജ്യങ്ങളിലെ വിസയുള്ളവരും ഇവരിലുണ്ട്.

അഫ്ഗാനിലെ നഗരസമാനമായ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനായി രാജ്യത്തെ സാധാരണക്കാരും വിമാനത്താവളത്തിന് പുറത്ത് തമ്പടിച്ചിട്ടുണ്ട്. ഇവരില്‍ പലരും വിമാനത്താവളത്തിലെ അഴുക്കുചാലില്‍ കൂടി പോലും ഉള്ളിലേക്ക് കയറാന്‍ ശ്രമം നടത്തി. ഈ അഴുക്കുചാല്‍ പ്രദേശത്ത് സാധാരണ മനുഷ്യര്‍ക്ക് പത്ത് മിനിറ്റ് പോലും കഴിച്ച് കൂട്ടാനാകില്ല. എന്നാല്‍ ഈ മനുഷ്യര്‍ ദിവസങ്ങളായി ഇവിടെ കഴിയുകയാണ്.

ഇവരില്‍ പലരുടെയും പക്കല്‍ വെള്ളമോ ഭക്ഷണമോ വാങ്ങാന്‍ പോലും പണമില്ല. വിമാനത്താവളത്തിന് പുറത്ത് ലഭിക്കുന്ന കുടിവെള്ളത്തിന് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ഇത് വാങ്ങിക്കുടിക്കുക എന്നത് സാധാരണക്കാര്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സംഗതിയും. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ലഭിക്കുന്ന കുടിവെള്ളകുപ്പിക്ക് വില നാല്‍പ്പത് അമേരിക്കന്‍ ഡോളറാണ്. അതായത് മുവായിരം ഇന്ത്യന്‍ രൂപ. ഒരു പാത്രം ചോറിന് നല്‍കേണ്ടത് 100 അമേരിക്കന്‍ഡോളര്‍. അതായത് ഏഴായിരത്തിലധികം രൂപ. ഇതിനെക്കാള്‍ ദയനീയം അമേരിക്കന്‍ ഡോളര്‍ കൈയ്യിലുള്ളവര്‍ക്ക് മാത്രമേ ഇവ വാങ്ങാനാകുന്നുള്ളൂ എന്നതാണ്. സാഹചര്യങ്ങള്‍ ഇവിടെ അതിഭീകരമായി കൊണ്ടിരിക്കുകയാണ്.

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം അന്‍പതിനായിരത്തിലേറെ പേര്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഊഴം കാത്തിരിപ്പുണ്ട്. ഗുരുതര ഗതാഗതക്കുരുക്ക് കാരണം അവര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്തിച്ചേരുക ദുഷ്‌കരമായിരിക്കുന്നു. രാത്രിയും പകലും ഇവിടെ ഒഴിപ്പിക്കല്‍ പ്രക്രിയ തുടരുകയാണ്. നിരവധി പേരാണ് രണ്‍വേയില്‍ തടിച്ച് കൂടിയിരിക്കുന്നത്. ഇവര്‍ക്ക് എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നാണ് ചിന്ത. വിമാനത്താവളത്തിനുള്ളില്‍ കടക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ഇവര്‍.

വിമാനത്താവളത്തിന് പുറത്തെ സ്ഥിതി അതീവ ദയനീയമാണ്. അകത്ത് കയറാന്‍ ഊഴം കാത്ത് പതിനായിരങ്ങള്‍ പുറത്ത് നില്‍ക്കുന്നു. വിമാനത്താവളത്തിന്റെ മതിലിനപ്പുറം നിറയുന്നത് പ്രത്യാശയും സന്തോഷവുമാണെങ്ക,ില്‍ ഇപ്പുറത്ത് നിസഹായതയും ഭാഗ്യമില്ലായ്മയുമാണ്.
ഈ ജനക്കൂട്ടത്തിന് കൊറോണ വൈറസിനെ പേടിയേ ഇല്ല. ഇവര്‍ക്ക് പേടി താലിബാനെ മാത്രമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close