KERALANEWSTop NewsUncategorized

കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് യുവാക്കൾ ; വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്ത് തുടങ്ങിയതിനാൽ കൊലപാതകം ; അനീഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ 28 ഓളം കേസുകൾ

തിരുവനന്തപുരം: നരുവാമൂട്ടിൽ ഗുണ്ടാ സംഘാംഗത്തിലെയാളയിരുന്ന കാക്ക അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കവയ്യാതെയെന്ന് പ്രതികൾ. അനീഷിന്റെ ബന്ധുക്കളടക്കം ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഞ്ച് യുവാക്കളാണ് കൊലപാതക കേസിലെ പ്രതികൾ. സംഭവ ബഹുലമായ ക്രിമിനൽ പശ്ചാത്തലമാണ് കൊല്ലപ്പെട്ട ഗുണ്ട കാക്ക അനീഷിന് ഉള്ളത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് മൂന്നു തവണയാണ് ഇയാൾക്കെതിരെ ഗുണ്ടാനിയമം പ്രയോഗിച്ചിട്ടുള്ലത്. ഗുണ്ടാനിയമപ്രകാരം ഏറ്റവുമൊടുവിൽ ജയിൽവാസം അനുഭവിക്കുന്നത് 2020ലാണ്. കാലാവധി കഴിഞ്ഞ് 2021 ജൂലൈ 17നാണ് അനീഷ് പുറത്തിറങ്ങിയത്. തുടർന്നും ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടു വരുന്നതിനിടയിലാണ് മരണം.

വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വർധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെെട 27 കേസുകളിൽ പ്രതി, മൂന്ന് തവണ കാപ്പ ചുമത്തപ്പെട്ട ഗുണ്ട, രണ്ടാഴ്ച മുൻപ് ജയിലിൽ നിന്നിറങ്ങിയയാള്. ഇങ്ങിനെ സ്ഥിരം ക്രിമിനലായ കാക്ക അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടപ്പോൾ പൊലീസ് ആദ്യം കരുതിയത് കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനലുകൾ കൊന്നതാവുമെന്നാണ്. എന്നാൽ അനീഷിന്റെ അയൽവാസികളായ അനൂപ്, സന്ദീപ്, അരുൺ, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികൾ. അഞ്ച് പേരും ഇതുവരെ ഒരു കേസിൽ പോലും പ്രതിയാകാത്തവർ, ഒരാൾ ബിരുധദാരി, രണ്ട് പേർ അനീഷിന്റെ ബന്ധു..എന്നിട്ടും കൊല നടത്തിയതിന് അവർ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു.

അരയിൽ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നൽകിയില്ലങ്കിൽ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടിൽ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുൻപ് ഒരു മരണവീട്ടിൽ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായി. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ മൃതദേഹം കണ്ട് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു.

പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിെടയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതിൽ കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേർന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവിൽ പോയ പ്രതികളെ റൂറൽ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close