KERALANEWS

കാലടി പാലം അടയ്ക്കുന്നു; പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും; പുതിയ ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: അപകടാവസ്ഥയിൽ ആണെന്ന ആശങ്കയിൽ പരിശോധനകള്‍ക്കായി കാലടി പാലം അടയ്ക്കുന്നു. അടുത്ത തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പാലം അടച്ചിടും. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നത്. തുടർന്ന് നിയന്ത്രിതമായി വാഹനങ്ങള്‍ കടത്തിവിടും. അറ്റകുറ്റപണി ഉടന്‍ തുടങ്ങാനും കലക്ടറുടെ നേതൃത്വത്തിൽ തീരുമാനമായി.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലടി ശ്രീശങ്കര പാലം അപകടാവസ്ഥയിലാണെന്ന ആശങ്കകയ്ക്കിടയിലാണ് പാലം പൂര്‍ണമായും പരിശോധിക്കാനും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനുമുള്ള നടപടി. വിശദമായ പഠനത്തിനായാണ് പതിമൂന്നാം തിയതി മുതല്‍ പാലം അടയ്ക്കുന്നത്. വാഹനഗതാഗതവും കാല്‍നടയാത്രയും നിരോധിക്കും പത്തൊമ്പതു മുതല്‍‍ 21 വരെ നിയന്ത്രിതതോതില്‍ വാഹനങ്ങള്‍ കടത്തിവിട്ടും പരിശോധിക്കും.

വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അങ്കമാലിയില്‍നിന്ന് മൂവാറ്റുപുഴയ്ക്ക് പോകുന്ന വാഹനങ്ങള്‍ ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡുവഴി യാത്ര െചയ്യണം. മൂവാറ്റുപുഴയില്‍നിന്ന് തിരിച്ചുള്ള വാഹനങ്ങള്‍ ആലുവയിലെത്തി യാത്ര തുടരണം . മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ വല്ലം ജംങ്ഷനില്‍ നിന്ന് കോടനാട് റോഡ് വഴി കാലടി ജംങ്ഷനിലെത്തി യാത്ര തുടരാം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ മാപ്പിലും പാലം അടച്ചത് റിപ്പോര്‍ട്ട് ചെയ്യും. ശബരിമല തീർഥാടകര്‍ക്കടക്കം ഇത് ഉപകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ചുള്ള യോഗത്തിലാണ് പാലം അടയ്ക്കാന്‍ തീരുമാനമായത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close