KERALANEWS

കാലടി സംസ്കൃത സർവകലാശാല: പബ്ലിക്കേഷൻ ഓഫീസറുടെ അനധികൃത നിയമനം റദ്ദാക്കി

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ ഓഫീസറുടെ അനധികൃത നിയമനത്തിൽ നടപടി സ്വീകരിച്ചു. സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെ ഒരു വിഭാഗം വിദ്യാർഥികൾ പരാതി നൽകിയിരുന്നു. അധ്യാപകന് നിയമനമല്ല അധിക ചുമതലയാണ് നൽകിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് നിയമനം റദ്ദാക്കി.

കാലടി മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിക്കുന്നത്. വിജ്‍ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നടത്തിയത്. പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാൻ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത് ഓഗസ്റ്റ് മുപ്പതിനാണ്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. തസ്തികയുടെ അധിക ചുമതല നൽകിയിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ പോലുമറിഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close