KERALANEWS

കല്ലട ആറിൽ ജലനിരപ്പുയരുന്നു; തീരവാസികളുടെ ആശങ്കയും

പടിഞ്ഞാറേകല്ലട: കല്ലട ആറിൽ ജലനിരപ്പുയർന്നത് ആശങ്കയായി. അതിശക്തമായ ഒഴുക്കാണ് ആറ്റിലുള്ളത്. പലയിടത്തും തീരം ഇടിയുന്നുണ്ട്.

കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിൽ കല്ലട ആറ്റുതീരം ആശങ്കയിലാണ്. ജലനിരപ്പു കൂടുതലുയർന്നാൽ ആറ്റുബണ്ട് പൊട്ടുന്നതുപോലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. ഇന്ന് മഴപെയ്യാതിരുന്നത് ആശ്വാസമാണ്. എന്നാൽ ഇന്ന് മഴപെയ്യാതിരുന്നിട്ടും ഡാം തുറന്നതിനാൽ ഒഴുക്കിന് കുറവില്ല.

ദേശീയ ദുരന്തനിവാരണ സേന കൊല്ലത്ത് എത്തി. കുൽജിന്തർ മൗൻ, രവീന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള 20 പേരാണ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ട് മേഖലകളും സന്ദർശിച്ചു. മൺറോത്തുരുത്ത്,കല്ലട, കൊട്ടാരക്കര-പുനലൂർ മേഖലകളിലും ഇവർ സന്ദർശനം നടത്തി.

ശാസ്താംകോട്ട വില്ലേജിൽ പെരുവേലിക്കര, കരിന്തോട്ടുവ ഭാഗത്ത് കല്ലടയാറ്റിൽ നിന്നും വെളളം കയറിയതിനെത്തുടർന്ന് ശാസ്താംകോട്ട വില്ലേജിലെ 16 കുടുംബത്തെയും, പടിഞ്ഞാറെ കല്ലട വില്ലേജിലെ ഒരു കുടുംബത്തേയും ദുരിതാശ്വാസ ക്യാമ്പായ ഗവ.എൽ.പി.എസ് കോയിക്കൽ ഭാഗത്തേക്ക് മാറ്റി ഇന്ന് ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

കല്ലട ആറിൽ ജലനിരപ്പുയർന്നാൽ കൂടുതൽ കുടുംബങ്ങളെ ക്യാംപുകളിലെത്തിക്കേണ്ടിവരും. ആറ്റുബണ്ടിന്റ അവസ്ഥയും പലയിടത്തും ആശങ്ക ഉയർത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close