celebrityMoviesNEWSTrending

കല്യാണി ഇഷ്ടത്തിലായ സഹതാരം ആരാണ്? ചിത്രം സഹിതം ഇഷ്ടം വെളിപ്പെടുത്തി താരം

ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ഓഗസ്റ്റ് 12ന് തീയറ്ററുകളിലെത്തും. വിനീത് ശ്രീനിവാസന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഹൃദയം’, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ എന്നിവയുടെ ഭാഗമായിരുന്ന നടി അടുത്തതായി ടൊവിനോ തോമസ് നായകനായ ഈ സിനിമയിലാണ് നായികയാവുന്നത്.

കല്യാണി പ്രിയദർശന് ഒരു ആമുഖം നൽകേണ്ട ആവശ്യമില്ല. താരപുത്രി എന്ന നിലയിൽ നിന്നും പ്രേക്ഷക പ്രിയങ്കരിയായ അഭിനേത്രി എന്ന നിലയിൽ കല്യാണി ഇടം നേടിക്കഴിഞ്ഞു. ആദ്യ സിനിമ മുതൽ ഈ യുവ സുന്ദരി ഏറെ ഫാൻസിനെ സമ്പാദിച്ചു കഴിഞ്ഞു. അച്ഛൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമായിരുന്നു’ കല്യാണിയുടെ ആദ്യ മലയാള ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയത് ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു.

കല്യാണി ആരെയെങ്കിലും പ്രണയിക്കുന്നോ, സഹതാരവുമായി ഇഷ്‌ടത്തിലാണോ ,വിവാഹം ഉടനെയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ തനിക്കു ഇഷ്‌ടപ്പെട്ട സഹതാരത്തിന്റെ ചിത്രം സഹിതം കല്യാണി മറുപടി നൽകിക്കഴിഞ്ഞു. താൻ ഇഷ്‌ടത്തിലായിട്ടുണ്ട്, എന്നാൽ ആ ഇഷ്‌ടം ഇങ്ങോട്ടുണ്ടോ എന്നറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണിയുടെ പോസ്റ്റ്. ചിത്രങ്ങക്കൊപ്പം ഒരു വീഡിയോയും പങ്കിട്ടിട്ടുണ്ട്.

തന്റെയൊപ്പം അഭിനയിച്ച ചുരുളൻ മുടിയുള്ള ഈ പട്ടിക്കുട്ടിയാണ് കല്യാണിയുടെ മനംകവർന്നത്. ഒട്ടേറെപ്പേർ ഇൻസ്റ്റഗ്രാമിൽ ഇട്ട ഈ പോസ്റ്റിന് കമന്റുകൾ നൽകിക്കഴിഞ്ഞു. കൃതി ഷെട്ടി, ചിന്മയി ശ്രീപാദ തുടങ്ങിയവർ കമന്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.

തന്റെ സിനിമാ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളും വൈറലാകുന്നുണ്ട്. തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്‌നം വന്നാൽ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണെന്നും കല്യാണി പറയുന്നു.

ആദ്യ സിനിമ വരനെ ആവശ്യമുണ്ട് ആയിരുന്നു. ദുൽഖർ സൽമാനായിരുന്നു നായകൻ. സിനിമ വലിയ വിജയമായിരുന്നു. ദുൽഖറിനൊപ്പം ഒരു സിനിമയെ ഇതുവരെ ചെയ്തിട്ടുള്ളൂവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ‘കീർത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്.’

‘പക്ഷെ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാൻ വിളിക്കുന്നതും ദുൽഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാൽ ഞാൻ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്. ഏത് പാതിരാത്രിയിലും വിളിക്കാം. പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവ‌നിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ട്’ കല്യാണി പ്രിയദർശൻ പറയുന്നു.

പ്രണവിനൊപ്പം രണ്ട് സിനിമകളാണ് കല്യാണി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഹൃദയവും മരക്കാർ അറബിക്കടലിന്റെ സിംഹ​വുമാണത്. രണ്ട് സിനിമകളും വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയ സിനിമകളാണ്. പ്രണവ്-കല്യാണി ജോഡിക്ക് നിരവധി ആരാധകരുണ്ട്. വിനീത് ശ്രീനിവാസനായിരുന്നു ഹൃദയം സംവിധാനം ചെയ്തത്. പ്രണവുമായുള്ള വിവാഹം സംബന്ധിച്ച് അടിക്കടി ഇന്റർനെറ്റിൽ ​ഗോസിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കല്യാണി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

താൻ ഇത്തരം വാർത്തകളെ കുറിച്ച് പ്രണവിനോട് പറയുമ്പോൾ പ്രണവ് അത് തള്ളിക്കളയുമെന്നും കല്യാണി പറയുന്നു. അച്ഛന്മാർ തമ്മിലുള്ള അടുപ്പം വലുതായതുകൊണ്ടാണ് കീർത്തിയും കല്യാണിയും പ്രണവുമെല്ലാം ഇത്രയേറെ സൗഹൃദത്തിലായത്. കീർത്തിക്കൊപ്പം ഒഴിവ് സമയങ്ങൾ ചിലവിടുന്ന കല്യാണിയുടെ ചിത്രങ്ങൾ മുമ്പും വൈറലായിട്ടുണ്ട്.

ആരാധകരുടെ എണ്ണം കൂടിയത് കൊണ്ടുതന്നെ കല്യാണിയുടെ സോഷ്യൽ മീഡിയക്കും ഏറെ ഫോളോവേഴ്സ് ഉണ്ട്. ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ഓഗസ്റ്റ് 12ന് റിലീസിന് തയ്യാറെടുക്കുകയാണ്. കല്യാണി പ്രിയദർശനാണ് ബീപാത്തു എന്ന വ്ലോഗർ ആയി എത്തുന്നത്. ക്യാരക്ടർ പോസ്റ്ററിൽ കല്യാണി പ്രിയദർശൻ പ്രിന്റഡ് കോ-ഓർഡിൽ ചിത്രത്തിനായി പോസ് ചെയ്യുന്നുണ്ടായിരുന്നു. കല്യാണി പ്രിയദർശൻ ഈ വർഷം ഹാട്രിക് ഹിറ്റുകൾക്ക് തയ്യാറെടുക്കുകയാണ്.

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്നതിലുപരി തെന്നിന്ത്യൻ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാൻ കല്യാണി പ്രിയദർശന് സാധിച്ചിട്ടുണ്ട്. തെലുങ്കിലൂടെ വെള്ളിത്തിരയിലേക്ക് എത്തി പിന്നീട് മലയാളത്തിൽ നായികയായി മാറുകയാണ് താരപുത്രിയിപ്പോൾ. ആ​ദ്യത്തെ സിനിമ തെലുങ്കിൽ പുറത്തിറങ്ങിയ ഹലോയായിരുന്നു. 2017ൽ സിനിമയിലെത്തിയ കല്യാണി മൂന്ന് വർഷങ്ങൾക്ക് ശേഷമണ് മലയാളത്തിൽ അരങ്ങേറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close