INDIANEWSSPORTS

കപ്പിനും ചുണ്ടിനുമിടയിൽ നഷ്​ടമാകാറുള്ള മെഡൽ പ്രതീക്ഷയിലേക്ക്​ ഡിസ്​കസ്​ എറിഞ്ഞ്​ പഞ്ചാബ്​ താരം ; ഡിസ്​കസ്​ ത്രോയിൽ കമൽപ്രീത്​ കൗർ ഫൈനലിൽ

ടോകിയോ: അത്​ലറ്റിക്​സിൽ ഏറെയായി കപ്പിനും ചുണ്ടിനുമിടയിൽ നഷ്​ടമാകാറുള്ള മെഡൽ പ്രതീക്ഷയിലേക്ക്​ ഡിസ്​കസ്​ എറിഞ്ഞ്​ പഞ്ചാബ്​ താരം കമൽപ്രീത്​ കൗർ. യോഗ്യത ​റൗണ്ടിൽ നിലവിലെ ലോക ചാമ്പ്യൻ കുറിച്ചതിനെക്കാൾ മികച്ച ദൂരവുമായാണ്​ കമൽപ്രീത് ടോകിയോ ഒളിമ്പിക്​സ്​​ കലാശപ്പോരിന്​ യോഗ്യത നേടിയത്​. രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ എറിഞ്ഞ താരം മൂന്നാം ശ്രമത്തിൽ 64 പൂർത്തിയാക്കി ​ഗ്രൂപ്​ ബിയിൽ രണ്ടാമതെത്തിയാണ്​ മെഡൽ പ്രതീക്ഷ നിലനിർത്തിയത്​.60.57 മീറ്റർ മാത്രം പിന്നിട്ട സീമ പുനിയ പുറത്തായി. ബോക്​സിങ്​ ​ൈഫ്ല (48-52കിലോ) വിഭാഗത്തിൽ അമിത്​ പംഗൽ, അമ്പെയ്​ത്തിൽ അതാനു ദാസ്​ എന്നിവരും മെഡലിനു മുമ്പേ തോൽവി ഏറ്റുവാങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close