NEWSWORLD

കമലാ ഹാരിസിന്റെ ഫ്രാൻസ് സന്ദർശനം; ഇടഞ്ഞു നിക്കുന്ന ഫ്രാൻസിനെ അനുനയിപ്പിക്കാൻ അമേരിക്കയുടെ നയതന്ത്ര നീക്കം

വാഷിംഗ്ടൺ: ഫ്രാൻസിനെ അനുനയിപ്പിക്കാൻ അമേരിക്കയുടെ നയതന്ത്ര നീക്കം. ത്രിരാഷ്‌ട്ര സഖ്യരൂപീകരണത്തിൽ മുഖം തിരിച്ച് നിൽക്കുന്ന ഫ്രാൻസിനെ അനുനയിപ്പിക്കാൻ അമേരിക്ക. ഇമ്മാനുവൽ മാക്രോണുമായി കൂടുതൽ അടുക്കാനും നല്ല ബന്ധം സ്ഥാപിക്കാനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ യാത്രയോടെ സാധിക്കുമെന്നാണ് അമേരിക്കൻ വിദേശകാര്യ വകുപ്പ് പറയുന്നത്.

ഓസ്‌ട്രേലിയയുടെ പിന്മാറ്റത്തോടെയാണ് ഫ്രാൻസ് രാജ്യങ്ങളുമായി ഇടഞ്ഞത്. ബ്രിട്ടനേയും ഓസ്ട്രേലിയയേയും ചേർത്ത് അമേരിക്ക രൂപീകരിച്ച ത്രിരാഷ്‌ട്ര സഖ്യത്തെ തുടർന്ന് ഫ്രാൻസിന്റെ പ്രതിരോധ കരാറിൽ നിന്നും ഓസ്‌ട്രേലിയ പിൻവാങ്ങിയതോടെയാണ് അമേരിക്കയോടും ബ്രിട്ടനോടും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇടയുന്നത്. ഈ പിണക്കം മാറ്റുകയും വീണ്ടും സജീവമായി നല്ല ബന്ധം പുലർത്തുകയുമാണ് അമേരിക്കയുടെ ലക്ഷ്യം.

കമല ഹാരിസിന്റെ സന്ദർശനത്തിൽ അമേരിക്കയും ഫ്രാൻസുമായി അതിനിർണ്ണായക കരാറുകൾ ഒപ്പിടുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അടിസ്ഥാന വികസനം, വ്യാവസായിക മേഖല, വാണിജ്യ മേഖല, പ്രതിരോധം എന്നീ രംഗത്ത് കൂടുതൽ ശക്തവും വ്യക്തവുമായ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് കമല ഹാരീസ് വ്യകത്മാക്കി. കൂടാതെ, സൈബർ സ്‌പേസ് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ഡൊമൈൻ വിഷയത്തിലെ ഉന്നത തലയോഗവും കമലാ ഹാരിസിന്റെ നേതൃത്വത്തിൽ നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close