Breaking NewsKERALANEWSTop News

സിപിഐയിൽ പോര് കനക്കുന്നത് ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ; സെക്രട്ടറി ആയാലും ചെയർമനായാലും പാർട്ടി മാനദണ്ഡം പാലിക്കണമെന്ന് കാനം; ഡി രാജയ പരസ്യമായി വിമർശിച്ചത് ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ചതിന്റെ പേരിൽ

തിരുവനന്തപുരം: ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ തുറന്ന് വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആനി രാജ കേരള പോലീസിനെതിരെ നടത്തിയ പരസ്യ പ്രതികരണമാണ് ഇപ്പോൾ സിപിഐയിൽ ഭിന്നതയിലേക്ക് നീങ്ങിയിരിക്കുന്നത്. കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമർശം. എന്നാൽ ഈ പരാമർശം തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു. ആനി രാജയുടെ പ്രസ്താവനയിൽ വിയോജിപ്പ് അറിയിച്ച് കൊണ്ട് കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ആനിരാജയുടെ നടപടി പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാനത്തിന്റെ കത്ത്.

എന്നാൽ, ഇതിന് പിന്നാലെ ആനി രാജയെ പിന്തുണച്ചു കൊണ്ട് ദേശീയ സിപിഐ നേതാവ് ഡി രാജ രംഗത്തെത്തുകയായിരുന്നു. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകളെ വിമര്‍ശിക്കണം എന്നായിരുന്നു രാജ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

പാർട്ടി ചെയർമാനായിരുന്ന എസ് എ ഡാങ്കെ മുതലുള്ളവരെ വിമർശിച്ചിരുന്ന പാർട്ടിയാണ് സിപിഐ. അത് കൊണ്ട് ജനറൽ സെക്രട്ടറി ആയാലും ചെയർമാനായാലും പാർട്ടി മാനദണ്ഡം ലംഘിച്ചാൽ അത് വിമർശിക്കപ്പെടും. സംസ്ഥാന ഘടകത്തിലുണ്ടായ ചർച്ചകളുടെ പൊതുവികാരം ഡി രാജയെ അറിയിക്കാൻ മറ്റൊരു ദേശീയ സെക്രട്ടറിയേറ്റ് അംഗത്തെ ചുമതലപ്പെടുത്തി എന്നും കാനം പറഞ്ഞു. അതേസമയം ജനയുഗത്തെ വിമർശിച്ച കെകെ ശിവരാമനെ താക്കീത് നൽകിയതായും ജനയുഗം ഗുരുനിന്ദ നടത്തിയിട്ടില്ല എന്നും കാനം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close