celebrityINDIANEWSTrending

‘സ്വാതന്ത്ര്യമല്ല ഭിക്ഷയായിരുന്നു ഗാന്ധി നേടിയത്’ ; വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി കങ്കണ

ന്യൂഡൽഹി: കങ്കണ റണാവത്ത് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. വീണ്ടും മഹാത്മഗാന്ധിയെ ഉന്നംവച്ചാണ് കങ്കണയെത്തിയത്. ‘നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ..അല്ലെങ്കില്‍ നേതാജിയെ അനുകൂലിക്കുന്നോ..നിങ്ങള്‍ക്ക് രണ്ടും അംഗീകരിക്കാന്‍ പറ്റില്ലല്ലോ..അതുകൊണ്ട് തീരുമാനിക്കൂ..’ എന്ന തലക്കെട്ടോടെയുള്ള പത്രശകലം പങ്കുവച്ചാണ് കങ്കണയുടെ പോസ്റ്റ്.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കങ്കണ തുറന്നടിച്ചത്.കങ്കണ പങ്കുവച്ചത് 1940ലെ പത്രമാണ്. ഗാന്ധിയും, കൂട്ടരും നേതാജിയെ ബ്രിട്ടീഷുകാർക്ക് കൈമാറാൻ സമ്മതിച്ചെന്ന് പത്രത്തിന്‍റെ തലക്കെട്ട് സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യമല്ല, മറിച്ച് ഭിക്ഷയാണ് ഗാന്ധിയുടെ അഹിംസാമാര്‍ഗംകൊണ്ട് രാജ്യത്തിനു നേടിത്തന്നതെന്നും കങ്കണ പറഞ്ഞു. ഒരാള്‍ കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞവരാണോ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ഗാന്ധി ഒരിക്കലും ഭഗത് സിങിനെയോ, നേതാജിയോ അനുകൂലിച്ചിട്ടില്ല..ഭഗത് സിങിനെ തൂക്കിലേറ്റാന്‍ ഗാന്ധി കൂട്ടുനിന്നതായും പോസ്റ്റില്‍ പറയുന്നു. ഇതിനു തെളിവുണ്ടെന്നും കങ്കണ സമര്‍ഥിക്കുന്നു. പോസ്റ്റ് വായിക്കാം..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close