LIME LIGHTNEWSTrending

അഭിനയത്തിൽ കങ്കണ “തലൈവി “; അഞ്ചാമതും ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരാധകരും

കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോടു എതിർപ്പുള്ളവർക്കുപോലും അഭിനേതാവെന്ന നിലയിൽ ഗോൾഡാണു കങ്കണയെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. ജയലളിതയുടെ കഥ പറയുന്ന തലൈവി എന്ന ചിത്രം അഞ്ചാമതും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണയുടെ കൈകളിലെത്തിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. രണ്ടു വർഷത്തോളമാണു വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിനായി കങ്കണ മാറ്റി വച്ചത്. മികച്ച സഹനടി- ഫാഷൻ (2008), മികച്ച നടി-ക്വീൻ (2014), തനു വെഡ്സ് മനു (2015), മണികർണിക, പംഗ (2020) എന്നിങ്ങനെയാണു ദേശീയ അംഗീകാരം കങ്കണയെ തേടിയെത്തിയത്.

ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിലെ സൂരജ്പുർ എന്ന ചെറിയ പട്ടണത്തിൽ നിന്നു ബോളിവുഡിലെ സ്വപ്ന നായികയിലേക്കുള്ള യാത്ര കങ്കണയെ സംബന്ധിച്ചു അത് എളുപ്പമായിരുന്നില്ല. മെഡിസിൻ പഠനമെന്ന മോഹം ഉപേക്ഷിച്ചു 16-ാം വയസിൽ ഡൽഹിയിൽ എത്തിയ കങ്കണ വീട്ടുകാരുമായി അത രസത്തിലായിരുന്നില്ല. മോഡലിങും സിനിമയുമാണു തന്റെ വഴിയെന്നു പ്രഖ്യാപിച്ചതോടെ പിന്നീടുള്ള ഏറെ വർഷങ്ങൾ കുടുംബവുമായി സ്വരചേർച്ചയിൽ അല്ലായിരുന്നു കങ്കണ.

ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രം പുറത്തിറങ്ങിയതോടെ കുടുംബവുമായി വീണ്ടും അടുത്തു. ഗാങ്സ്റ്റർ, വോ ലംഹേ എന്നിവയിൽ അഭിനയിച്ച കങ്കണ തമിഴിൽ ആദ്യം എത്തുന്നതു ജയം രവി നയാകനായ ധാം ധും എന്ന ചിത്രത്തിലാണ്. അകാലത്തിൽ മരണമടഞ്ഞ
സംവിധായകൻ ജീവയുടെ അവസാന ചിത്രമായിരുന്നു അത്. മോഡലിങ് രംഗത്തെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടിയ മധുർ ഭണ്ഡാർക്കറുടെ ഫാഷനാണു കങ്കണയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയ സിനിമകളിലൊന്ന്. ലഹരി ഉപയോഗിക്കുന്ന ഷോണാലി ഗുജ്റാൾ എന്ന സൂപ്പർ മോഡലിന്റെ വേഷം കങ്കണ ഗംഭീരമാക്കി . ഫാഷൻ വലിയ വാണിജ്യ വിജയമായി. പ്രിയങ്ക ചോപ ഫാഷനിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ സഹനടിക്കുള്ള പുരസ്കാരം കങ്കണയ്ക്കു ലഭിച്ചു.

റാസ് ഉൾപ്പെടെ ഒട്ടേറെ പടങ്ങൾ പിന്നീട് കങ്കണ ചെയ്തെങ്കിലും ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണു ചെയ്യേണ്ടി വന്നത്. വൺസ് അപ് ഓൺ എ ടൈം ഇൻ മുംബൈയ്ക്കു ശേഷം വലിയ ഒരു വിജയത്തിനായി ആനന്ദ് എൽ.റായിയുടെ തനു വെഡ്സ് മനു വരെ കങ്കണയ്ക്കു കാത്തിരിക്കേണ്ടി വന്നു. മാധവനായിരുന്നു നായകനെങ്കിലും നായികപ്രാധാന്യമുള്ള ചിത്രമായിരുന്നു തനു വെഡ്സ്. തൊട്ടു പിന്നാലെ ഒട്ടേറെ വാണിജ്യ ചിത്രങ്ങൾ വന്നെങ്കിലും അവ കാര്യമായ വിജയം നേടിയില്ല. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ വി വാഹം മുടങ്ങിയതോടെ ഒറ്റയ്ക്കു ഹണിമൂൺ ആഘോഷിക്കാൻ ഇറങ്ങി തിരിച്ച റാണിയുടെ സാഹസിക യാത അനാവരണം ചെയ്ത ക്വീൻ കാശു വാരിയതോടെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലേക്കു കങ്കണ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.

അൻവിദ ദത്തിനൊപ്പം ക്വീനിന്റെ സഹ എഴുത്തുകാരിയായി കങ്കണ. കരിയറിലെ ഈ ഘട്ടം മുതൽ കങ്കണ സ്ത്രീ കഥാപാത്രങ്ങൾക്കു കൂടുതൽ പ്രാധാന്യമുള്ള വേഷങ്ങളിലേക്കു കളം മാറി.തൊട്ടു പിന്നാലേ എത്തിയ തനു വെഡ്സ് മനു റിട്ടേൺസിൽ ഇരട്ട വേഷത്തിലായിരുന്നു കങ്കണ. ഹരിയാനയിൽ നിന്നുള്ള കായിക താരമായും തനുജയായും കങ്കണ തിളങ്ങി. ഝാൻസി റാണിയുടെ ജീവിതം പ്രമേയമാക്കിയ മണികർണിക ഒട്ടേറെ വിവാദങ്ങളിലേക്കാണു താരത്തെ തള്ളി വിട്ടത്. ചിത്രത്തിന്റെ പ്രധാന ഭാഗം കങ്കണ വീണ്ടും ചിത്രീകരിച്ചു ചെലവു കൂട്ടി തുടങ്ങിയ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നു.ഉയർച്ച താഴ്ചകളും ഇടവേളകളുമെല്ലാം നിറഞ്ഞ സിനിമാ ജീവിതത്തിൽ പലപ്പോഴും കങ്കണയുടെ വ്യക്തി ജീവിതവും ആളുകൾ വലിച്ചിട്ടു. സിനിമയോടുള്ള അവരുടെ സമർപ്പണം പക്ഷേ വിവാദങ്ങൾക്കും മേലെയാണ്.

തലൈവിയുടെ സംവിധായകൻ എ.എൽ.വിജയുടെ വാക്കുകളും അതിന് അടിവരയിടുന്നു. “സിനിമയിലും തിരക്കഥയിലും നല്ല ഗ്രാഹ്യമാണു കങ്കണയ്ക്കുള്ളത്. നമ്മൾ പറയാതെ തന്നെ അടുത്ത സീൻ എന്താണെന്ന് അവർക്ക് അറിയാം. അത്ര മാത്രം കഥയും കഥാപാത്രവുമായി ഇഴുകി ചേർന്നാണ് അഭിനയം. തലൈവിയിൽ ജയലളിതയുടെ വേഷം അത്രയും മികച്ച രീതിയിലാണു അവർ ചെയ്തത്. ജയലളിതയുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ കടന്നു പോകാൻ കങ്കണ വണ്ണം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close