INDIANEWSTrending

‘ഒരു കവിളിൽ അടിക്കുമ്പോൾ മറുകവിൾ കാണിച്ചാൽ ഭിക്ഷ കിട്ടും, സ്വാതന്ത്ര്യം കിട്ടില്ല’; മഹാത്മാഗാന്ധിയെ പരിഹസിച്ച് കങ്കണ

മഹാത്മാഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാന്ധിയുടെ അഹിംസാവാദത്തെ പരിഹസിച്ച താരം ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ഗാന്ധി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ആരോപിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പരിഹസിച്ച് രംഗത്തെത്തിയത്.

1947ൽ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്ന തൻ്റെ ആദ്യ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ വാദം. പഴയ ഒരു പത്രവാർത്ത പങ്കുവച്ചുകൊണ്ട്, നേതാക്കളെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ വാദങ്ങൾ ഉയർത്തിയത്. ഒരു കവിളത്ത് അടിക്കുമ്പോൾ അടുത്ത കവിൾ കാണിച്ചുകൊടുത്താൽ സ്വാതന്ത്ര്യം ലഭിക്കില്ല. അങ്ങനെ ചെയ്താൽ ഭിക്ഷയാണ് ലഭിക്കുക. ഭഗത് സിംഗ് തൂക്കിലേറ്റപ്പെടാൻ ഗാന്ധി ആഗ്രഹിച്ചിരുന്നു എന്ന് തെളിവുണ്ട് എന്നും കങ്കണ പറയുന്നു.

അതേസമയം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ കുറിച്ചുള്ള നടി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനുപിന്നാലെ രാഷ്ട്രപതിക്ക് ഡൽഹി വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ കത്തയച്ചിരുന്നു. കങ്കണയ്ക്ക് നൽകിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. നടിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close