
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു പോലെ ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് കണ്ണൂർ ജില്ല കലക്ടർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയായിരുന്നു. കോവിഡ് പോസിറ്റീവും ക്വാറൻ്റെെയിലുമായ വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സജ്ജീകരണങ്ങൾ കോളേജ് പ്രിൻസിപ്പൽമാർ ചെയ്ത് നൽകുമെന്ന് സർവകലാശാല അറിയിച്ചു. ഓൺലൈനായി ക്ലാസുകൾ നടത്തുന്ന 4 കോളേജുകളിലെയും സർവകലാശാല കാമ്പസിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.