Top News

കണ്ണൂർ സർവകലാശാല വിവാദ സിലബസ്; പാഠഭാഗങ്ങളിൽ മാറ്റം വരുത്തി നാലാം സെമെസ്റ്ററിൽ ഉൾപ്പെടുത്തുമെന്ന് വൈസ് ചാൻസലർ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ പിജി സിലബസില്‍ മാറ്റം വേണമെന്ന റിപോര്‍ട്ടില്‍ നടപടികള്‍ സ്വീകരിച്ചു. വിവാദമായിരുന്ന മൂന്നാം സിലബസിലെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നു വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ. പാഠഭാഗത്തിനു മാറ്റം വരുത്തി നാലാം സെമെസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വിസി പറഞ്ഞു. ആദ്യം സിലബസിൽ ഉണ്ടായിരുന്നത് കണ്ടംപ്രറി പൊളിറ്റിക്കൽ തിയറി ആയിരുന്നു. ഈ പേപ്പർ ആയിരിക്കും ഇനി പഠിപ്പിക്കുക. വിവാദമായ പേപ്പറിൽ മാറ്റം വരുത്തി നാലാം സെമെസ്റ്ററിൽ പഠിപ്പിക്കും, അതെന്റെ തീരുമാനം ആണ് എന്നാണ് വിസി പറഞ്ഞത്.

സിലബസില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്ത ശേഷമാണ് വൈസ് ചാന്‍സലര്‍ തീരുമാനം അറിയിച്ചത്. തീവ്ര വര്‍ഗ്ഗീയ പാഠ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കാനും, ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ സിലബസില്‍ കൂട്ടിച്ചേര്‍ക്കാനുമാണ് സമിതി നിർദേശിച്ചത്.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് നേതാവായ എംഎസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് ഉള്‍പെടെയുള്ള പുസ്തകങ്ങള്‍ ചേര്‍ത്തിരുന്നു. ഇതടക്കം വിഡി സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ തീവ്ര വര്‍ഗീയ പരാമര്‍ശങ്ങളുള്ള പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ല, ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ചിന്താധാരകള്‍ക്ക് പ്രാമുഖ്യം ലഭിച്ചില്ല, എന്ന് സമിതി കണ്ടെത്തി. സിലബസില്‍ ആകെ മാറ്റം കൊണ്ടുവരണമെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close