KERALANEWS

കണ്ണൂർ യുണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ ചരിത്രം രചിച്ച് പോലീസ് മേധാവി;

കൂടെ ഓടിയവരിൽ പലരും പാതിവഴിയിൽ പിൻവാങ്ങിയപ്പോഴും ആത്മവിശ്വാസത്തിന് ഇളക്കം തട്ടാതെ ലക്ഷ്യം പൂർത്തികരിച്ച് ട്രാക്കിന് പുറത്തേയ്ക്ക് കൂളായി കടന്ന് പോയ സംസ്ഥാന പോലീസ് മേധാവി തിരുത്തികുറിച്ചത് കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കിലെ മറ്റൊരു ചരിത്രനേട്ടം കൂടിയാണ്.

പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി സംഘടിപ്പിച്ച പോലീസ് അദാലത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സംസ്ഥാന പോലീസ് മേധാവി കണ്ണൂരിൽ.

ദിനചര്യയുടെ ഭാഗമായി രാവിലെ ഒന്നരമണിക്കൂർ ഓട്ടം എവിടെയായിരുന്നാലും മുടക്കമില്ലാതെ ചെയ്യാറുള്ള വ്യക്തിയാണ് ശ്രീ.അനിൽ കാന്ത് ഐ.പി.എസ് . കണ്ണൂരിൽ എത്തിയപ്പോൾ പതിവ് ഓട്ടത്തിനായ് അദ്ദേഹം എത്തിയത് കണ്ണൂർ യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കിൽ.

ഒരുമണിക്കൂർ ഇരുപത് മിനിറ്റിൽ 16 കിലോമീറ്റർ ദൂരം അദ്ദേഹം ഓടി തീർത്ത് പിൻതിരിഞ്ഞു നോക്കുമ്പോൾ കൂടെ ഓടിയവരിൽ ഭൂരിഭാഗവും കാണികളായി മാറികഴിഞ്ഞിരുന്നു. സംസ്ഥാന പോലീസിന്റെ ചരിത്രത്തിൽ കൃത്യമായി എല്ലാദിവസവും ഇത്രദൂരം ഓടിയിട്ടുള്ള പോലീസ് മേധാവികളാരുമില്ല.

മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിന്റെ അഭിമാനമായ സർദാർ വല്ലഭായി പട്ടേൽ മൈതാനിയിൽ ഇതിനുമുൻപും അനിൽകാന്ത് പലകുറി നാനൂറു മീറ്റർ ദൈർഘ്യമുള്ള നാല്പതു റൗണ്ട് ഓട്ടം പൂർത്തിയാക്കിട്ടുണ്ട്. മാത്രമല്ല ഓട്ടം പൂർത്തിയാക്കി വന്നാൽ പ്രഭാതഭക്ഷണമായി ഒരു ഇഡ്ഢലി മാത്രമാണ് കഴിച്ചിരുന്നത് എന്നത് അത്ഭുതമുളവാക്കുന്ന സംഗതിയുമാണ്.

കണ്ണൂരിൽ പോലീസ് അദാലത്തിൽ പങ്കെടുക്കാനെത്തുന്ന പോലീസ് മേധാവിക്ക് ദിവസവും രാവിലെ പ്രഭാത ഓട്ടം ദിനചര്യയുടെ ഭാഗമാണെന്ന് അറിയാമായിരുന്ന കണ്ണൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ “റൺ വിത്ത് ഡി ജി പി “എന്നൊരു പരിപാടി സംഘടിപ്പിക്കുകയും അതിൽ പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അതലറ്റുകൾ എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു.

ആറുമണിക്ക് യുണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ എത്തിയ പോലീസ് മേധാവിക്ക് ഒപ്പം ഉത്തരമേഖല പോലീസ് ഇൻസ്പെക്ടർ ജനറൽ ശ്രീ.അശോക് യാദവ് ഐ.പി.എസ് , കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ ശ്രീ.സേതുരാമൻ ഐ.പി.എസ് , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.ആർ.ഇളങ്കോ ഐ.പി.എസ് , കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി
ശ്രീ.നവനീത് ശർമ്മ ഐ.പി.എസ് എന്നിവരും സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണമെഡൽ ജേതാവ് ശ്രീമതി.ജോസ്നാ ക്രിസ്റ്റി ജോസഫ്, ശ്രീ.മരിയ ജോസ് എന്നി അതലറ്റുകളും SPC കേഡറ്റുകളും ദീർഘദൂര ഓട്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി.

ഓട്ടം പാതിവഴിയിൽ എത്തിയപ്പോൾ കൂടെ ഓടിയവരിൽ ഭൂരിഭാഗവും പിൻവാങ്ങിയപ്പോൾ അശേക് യാദവ് ജോത്സനാ ക്രിസ്റ്റി ജോസ്, മരിയാ ജോസ് SPC കേഡറ്റ് എം.നിവേദ്, പി.അഭികൃഷ്ണാ തുടങ്ങിയവരും നാല്പതു റൗണ്ട് പൂർത്തിയാക്കി റൺ വിത്ത് ഡി.ജി.പി പരിപാടിയിൽ തിളങ്ങി നിന്ന് ചരിത്രത്തിലിടം പിടിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close