KERALANEWS

കണ്ണൂർ സർവകലാശാല വിസി വിവാദം; മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് പുറത്ത്

കണ്ണൂർ സർവകലാശാല വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് പുറത്ത്. കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തില്‍ വ്യക്തമാക്കുന്നത്. ഗവര്‍ണറുടെ ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ കത്തിലെ സൂചനകള്‍ .

സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പേര് മുന്നോട്ട് വക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് സമ്മര്‍ദമുണ്ടായെന്ന് ഗവർണര്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് സർക്കാരും ഗവര്‍ണറും തമ്മിലുള്ള തർക്കങ്ങളുടെ തുടക്കം.

ഗോപി നാഥ് രവീന്ദ്രന്‍റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത് അതിനാല്‍ വിസിയെ പുനര്‍ നിയമിക്കണമെന്നാണ് കത്തില്‍ പറയുന്നത്. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഒരു മന്ത്രി ഗവർണർക്ക് നേരിട്ട് കത്ത് നൽകുന്നത് പതിവില്ലാത്തതാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സർക്കാരില്‍ നിന്ന് ഭാഗത്ത് സമ്മർദമുണ്ടായി എന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close