INDIANEWSTrending

കോമ്പറ്റിഷൻ കൂടിയതോടെ കച്ചവടം കുറഞ്ഞു: അടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്ക് മുറിച്ച് കാന്റീൻ ഉടമസ്ഥൻ

കാൺപൂർ: തന്റെ കാന്റീനിൽ കച്ചവടം കുറഞ്ഞതിന്റെ പേരിൽ തൊട്ടടുത്ത്​ ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്കു മുറിച്ച്​ കാന്‍റീൻ ഉടമസ്ഥൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ്​ സംഭവം. കല്യാൺപൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ആശുപത്രി പരിസരത്ത്​ കാന്‍റീൻ നടത്തുന്ന വിനോദ്​ എന്നയാളാണ്​ കച്ചവടത്തിലെ തർക്കത്തെ തുടർന്ന് യുവതിയുടെ മൂക്കു മുറിച്ചത്​.

രേഖ എന്നു​പേരുള്ള യുവതി ആശുപത്രി പരിസരത്ത്​ ചായക്കച്ചവടം തുടങ്ങിയതാണ്​ വിനോദിനെ ചൊടിപ്പിച്ചത്​. ആശുപത്രിയു​ടെ സമീപത്തുള്ള താൽകാലിക ചായക്കട ഒഴിവാക്കണമെന്ന്​ ഇയാൾ യുവതിയോട്​ ആവശ്യപ്പെ​ട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. ഈ ചായക്കട വന്നതോടെ തന്‍റെ കാന്‍റീനിൽ കച്ചവടം കുറ​ഞ്ഞെന്നായിരുന്നു വിനോദിന്‍റെ പരാതി.

കട ഒഴിവാക്കില്ലെന്ന്​ രേഖ പറഞ്ഞതോടെ അവരുമായി കടുത്ത വാഗ്വാദം നടത്തി. ഒടുവിൽ രോഷം മൂത്ത്​, യുവതിയെ നിലത്തേക്ക്​ തള്ളിയിട്ടു. എന്നിട്ട്​, കൈയിൽ കരുതിയ കത്തി കൊണ്ട്​ തന്‍റെ മൂക്ക്​ മുറിക്കുകയായിരുന്നുവെന്ന്​ രേഖ കല്യാൺപുർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനു​േശേഷവും കട ഒഴിവാക്കിയില്ലെങ്കിൽ വലിയ ഭവിഷ്യത്ത്​ അനുഭവിക്കേണ്ടി വരുമെന്ന്​ വിനോദ്​ ഭീഷണി​െപ്പടുത്തിയതായി രേഖ പൊലീസിനോട്​ പറഞ്ഞു. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണിവർ. ബിസിനസ്​ തർക്കമാണ്​ അക്രമത്തിന്​ കാരണമെന്ന്​ കല്യാൺപുർ പൊലീസ്​ സ്​റ്റേഷൻ ഇൻചാർജ്​ വീർ സിങ്​ സ്ഥിരീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close