foodNEWSToshmas KitchenTrending

വാവ് അട വീട്ടിൽ തയ്യാറാക്കാം,ദാ ഇങ്ങനെ…

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഹിന്ദുമത വിശ്വാസികൾ ആണ്ടിൽ ഒരിക്കൽ ബലിതർപ്പണം അർപ്പിക്കുന്ന കർക്കിടക വാവ് ഇന്ന്.

കർക്കിടക വാവ്‌ അട തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

വേണ്ട ചേരുവകൾ…

കർക്കിടക വാവ് അട

വറുത്ത അരിപ്പൊടി 3 കപ്പ്

ഉപ്പ് – 1/4 ടീസ്പൂൺ

നെയ്യ് – 1 ടീസ്പൂൺ

ശർക്കര – 100 ഗ്രാം

തേങ്ങാ – 1 എണ്ണം തിരുവിയത്

ഏലക്കാ – 3 എണ്ണം

വെള്ളം തിളപ്പിച്ചത് – ആവശ്യത്തിന്‌

തയ്യാർ ആക്കുന്ന വിധം…

അരിപ്പൊടിയിൽ നെയ്യും ഉപ്പും ചേർത്ത് തിളച്ച വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക. വാഴ ഇല വാട്ടി എടുക്കുക. ശർക്കര 3 ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ശർക്കര അടുപ്പിൽ വെച്ച് കുറുക്കുക . കുറുകി വരുമ്പോൾ തേങ്ങാ ചേർത്ത് നന്നായി വരട്ടി അതിൽ ഏലക്കാ പൊടി ചേർത്ത് മിക്സു ചെയ്ത് എടുക്കുക. വാട്ടിയ ഇലയിൽ മാവ് പരത്തി അതിൽ ഫില്ലിങ്ങ് വെച്ച് അരുക് മടക്കി ആവിയിൽ പുഴുങ്ങി എടുക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close