KERALANEWS

അർജുൻ ആയങ്കിക്ക് ജാമ്യമില്ല; ജാമ്യം നിഷേധിച്ചത് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷ കോടതി വീണ്ടും തളളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസിലെ രണ്ടാം പ്രതിയായ അർജ്ജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്തു നടത്തിയെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യാപേക്ഷയിൽ ചൂണ്ടി കാണിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ജാമ്യഹർജി തള്ളുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close