INDIANEWS

ബാംഗ്ലൂരിൽ ട്രാൻസ്പോർട്ട് കമ്പനി ഗോഡൗണിനുള്ളിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു; അന്വേഷണം തുടരുന്നു

ബാംഗ്ലൂർ: ബാംഗ്ലൂരിൽ ട്രാൻസ്പോർട്ട് ഗോഡൗണിനുള്ളിൽ സ്ഫോടനം. നാഗരത്‌പേട്ടിനടുത്തുള്ള ന്യൂ തഗരത്‌പേട്ടിൽ 11.45 ഓടെ ട്രാൻസ്പോർട്ട് കമ്പനിയുടെ ഗോഡൗണിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചർ കടയുടെ തൊട്ടടുത്തുള്ള ട്രാൻസ്പോർട്ട് ഗോഡൗണിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. പഞ്ചർ ഷോപ്പിലെ രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു എന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

തരഗുപേട്ട് പ്രദേശത്ത് നടന്ന സ്ഫോടനത്തിന്റെ ഇരകളെ തിരിച്ചറിഞ്ഞതായും വ്യാവസായിക ചരക്കായ ചില രാസവസ്തു മൂലമാണ് സ്ഫോടനം നടന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ബാംഗ്ലൂരിലെ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഫോറൻസിക് വിദഗ്ധർ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ല. സ്ഫോടനത്തിന്റെ ഉത്ഭവം കൃത്യമായി അന്വേഷിച്ചുവരികയാണ്. ഗോഡൗണിനുള്ളിൽ ഇപ്പോഴും സ്ഫോടകവസ്തുവിന്റെ 60 പെട്ടികൾ ഉണ്ട്. ചരക്കിന്റെ ഉറവിടവും ഉടമയേയും പോലീസ് അന്വേഷിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close