Breaking NewsKERALANEWSTop News

പൊലീസിന്റെ നീക്കങ്ങൾ പോലും നേരത്തേ അറിയാൻ കഴിയുന്ന ശക്തമായ സംവിധാനം; കേരളാ അതിർത്തി വളരെ വേ​ഗം കടക്കാൻ കഴിയുന്ന ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളും; മത തീവ്രവാദ സംഘടനകളുടെ താവളമായി കരുനാ​ഗപ്പള്ളി മാറുന്നു

കൊല്ലം: തെക്കൻ കേരളത്തിൽ കരുനാ​ഗപ്പള്ളി ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രമാകുന്നു എന്ന് റിപ്പോർട്ട്. കരുനാ​ഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ദക്ഷിണ മേഖലാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയ പൊലീസിനെ സ്വീകരിച്ചത് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഭയപ്പെടുത്താൻ നോക്കേണ്ടെന്ന മുദ്രാവാക്യം വിളിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൊലീസിനെ നേരിട്ടത്. വളരെ ചെറിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്തരത്തിൽ പ്രവർത്തകരെ സംഘടിപ്പിച്ചത് എന്ന ചോദ്യമാണ് അധികൃതർ തന്നെ ചോദിക്കുന്നത്.

കരുനാ​ഗപ്പള്ളി തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ താവളമാകുന്നെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ട്. അബ്ദുൾ നാസർ മദനി ഐഎസ്എസ് രൂപീകരിച്ചത് കരുനാ​ഗപ്പള്ളിക്കടുത്തുള്ള മൈനാ​ഗപ്പള്ളി കേന്ദ്രീകരിച്ചായിരുന്നു. ഇവിടെ വന്നുപോയ പലരും പിന്നീട് പല തീവ്രവാദ കേസുകളിലും പ്രതികളായി. മദനിയെ മൈനാ​ഗപ്പള്ളിയിലെ അൻവാർശേരിയിലെത്തി അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് നന്നേ പാടുപെട്ടിരുന്നു. അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ നേരിടാൻ മദനിയുടെ ആയിരക്കണക്കിന് അനുയായികൾ എത്തിയത് സ്ഥലത്ത് വൻ സംഘർഷ സാധ്യതയാണ് അന്ന് സൃഷ്ടിച്ചത്.

ക്രിമിൽ കേസുകളിൽ പ്രതികളാകുന്ന തീവ്രവാദ പ്രവർത്തകർ കരുനാ​ഗപ്പള്ളി താവളമാക്കാൻ ഭൂമിശാസ്ത്രപരമായി ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാടിന്റെ വ്യത്യസ്തങ്ങളായ രണ്ട് പ്രദേശങ്ങളിലേക്ക് വളരെ പെട്ടെന്ന് പോകാൻ കരുനാ​ഗപ്പള്ളിയിൽ നിന്നും കഴിയും. ഇവിടെ നിന്നും കൊട്ടാരക്കര വഴി തെങ്കാശിയിലേക്കും തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കും വളരെ പെട്ടെന്നെത്താം. കേരള- തമിഴ്നാട് അതിർത്തി ജില്ലകളിലും തീവ്രവാദ സ്വഭാവമുള്ള മുസ്ലീം സംഘടനകൾക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കടൽ മാർ​ഗം രക്ഷപെടാനും കരുനാ​ഗപ്പള്ളിയാണ് കൂടുതൽ നല്ലത്. മത്സ്യബന്ധന ബോട്ടുകളിൽ രക്ഷപെടുന്നതിന് വലിയ പ്രയാസമില്ല എന്നതും ക്രിമിനലുകളുടെ ഇഷ്ട ഒളിത്താവളമാക്കി കരുനാ​ഗപ്പള്ളിയെ മാറ്റുന്നു. കരുനാ​ഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള സംഘടനയുടെ സ്വാധീനവും മുസ്ലീം ജനവിഭാ​ഗങ്ങളുടെ ബാഹുല്യവും ഒളിവ് ജീവിതത്തിനും ഇവരെ സഹായിക്കുമെന്നും നാട്ടുകാർ പറയുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു ഇന്റലിജൻസ് വിഭാഗം എഡിജിപിയുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സി ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡിനെത്തിയത്. ഇവിടെ രഹസ്യ യോഗങ്ങൾ ചേർന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ മറ്റു ജില്ലകളിൽ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു.

പൊലീസ് അതീവ രഹസ്യമായി നടത്താനിരുന്ന റെയ്ഡിനെ കുറിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരത്തേ വിവരം ലഭിച്ചിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നേരത്തേ, പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ആർ എസ് എസ് അനുഭാവിക്ക് അയച്ച ഒരു ഭീഷണിക്കത്തിൽ തങ്ങളുടെ രഹസ്യാനേഷണ സംഘം പൊലീസിന്റെ രഹസ്യാന്വേഷണത്തേക്കാൾ മികച്ചതാണെന്ന് പറയുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ പൊലീസിന്റെ നീക്കങ്ങൾ പോലും പോപ്പുലർ ഫ്രണ്ട് അറിയുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ റെയ്ഡിനിടെ മാധ്യമപ്രവർത്തകന് നേരെ അക്രമം നടന്നു. പോലീസ് നോക്കി നിൽക്കെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മാധ്യമപ്രവർത്തകന് നേരെ അക്രമം നടത്തുകയായിരുന്നു. പ്രാദേശിക മാധ്യമമായ സിടിവി റിപ്പോർട്ടർ രാജനാണ് മർദ്ദനമേറ്റത്. റെയ്ഡിനായി പോലീസ് എത്തിയപ്പോൾ തന്നെ നൂറോളം പ്രവർത്തകരാണ് ഓടിക്കൂടിയത്. ഇതിനിടെ ഒരു സംഘം രാജനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. പൊലീസ് നിഷ്‌ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അക്രമികൾ വളഞ്ഞപ്പോൾ രാജൻ സഹായമഭ്യർച്ചിട്ടും പൊലീസ് മാറിനിൽക്കുകയായിരുന്നു. പിടിച്ചെടുത്ത ക്യാമറ പൊലീസ് ഓഫീസർ ഇടപെട്ട് ആണ് വാങ്ങി നൽകിയത്. മുഖത്തും ദേഹത്ത് പലഭാഗത്തും മർദ്ദനമേറ്റ് രാജൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. റെയിഡിൽ നിരവധി രേഖകളും മറ്റും പൊലീസിന് ലഭിച്ചതായാണ് സൂചന.

പ്രദേശത്ത് ചില ശക്തികൾ സാമുദായിക സംഘർഷത്തിന് ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു. കരുനാ​ഗപ്പള്ളിക്കടുത്ത് തഴവയിൽ ക്ഷേത്ര നിർമ്മാണം നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ പ്രദേശവാസികൾക്ക് കത്ത് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് കരുനാ​ഗപ്പള്ളി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

സ്ഥലത്തെ കോൺട്രാക്ടറായ പ്രകാശ് ​ഗീതാഞ്ജലി എന്നയാൾക്കാണ് കത്ത് ലഭിച്ചത്. മുസ്ലീങ്ങളുടെ ജോലികളും നിങ്ങൾ ചെയ്യുന്നുണ്ടെന്നും അതിൽ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകർക്കാൻ വേണ്ടിയുള്ളതല്ലെന്നും കത്തിൽ പറയുന്നു. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിഞ്ഞ് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ടെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഈ മാസം പത്താം തീയതിയാണ് പ്രകാശ് ​ഗീതാഞ്ജലി എന്ന ബിൽഡർക്ക് ഊമക്കത്ത് വന്നത്. ബിജപി അനുഭാവിയായ പ്രകാശൻ ഒരു ബിൽഡറാണ്. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകുകയും കെട്ടിട നിർമ്മാണ സാമ​ഗ്രികൾ വിൽക്കുകയും ചെയ്യുന്ന പ്രകാശൻ സ്ഥലത്തെ ഒരു പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ആളുമാണ്. അതുകൊണ്ട് തന്നെ സ്ഥലത്ത് ഒരു ക്ഷേത്രം പണി ആരംഭിച്ചപ്പോൾ പ്രകാശനും നല്ല രീതിയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. തഴവ വളാലിൽ ജം​ഗ്ഷനിലെ ആൽത്തറ ​ഗണപതിക്ക് മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിഞ്ഞതാണ് ഒരു വിഭാ​ഗം ആളുകളെ പ്രകോപിപ്പിച്ചത്. റോഡ് വികസനത്തിന് നിലവിലെ ക്ഷേത്രം തടസമാകുന്നു എന്ന തിരിച്ചറിവിലാണ് അതിന് തൊട്ടടുത്ത് തന്നെ നാല് സെന്റ് വസ്തു ഭക്തജനങ്ങൾ വാങ്ങിയത്.

നാല് വർഷം മുമ്പ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക പരാധീനതകളെ തുടർന്ന് ക്ഷേത്ര നിർമ്മാണം നീണ്ടുപോയി. പിന്നീട് അടുത്ത സമയത്താണ് വിവിധ മതവിഭാ​ഗത്തിൽ പെട്ട ഭക്തരുടെ സംഭാവനകൾ സ്വരുക്കൂട്ടി ക്ഷേത്രം പണി ആരംഭിച്ചത്. ഇതിന് പ്രകാശന്റെ നല്ല സഹായവും ഉണ്ടായിരുന്നു ഇതേ തുടർന്നാണ് പ്രകാശന് ഭീഷണിക്കത്ത് വന്നത്.

ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത് എന്ന് കത്തിൽ പറയുന്നു. കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് എന്നും കത്തിലുണ്ട്.

പ്രകാശ് ഗീതാഞ്ജലിക്ക് വന്ന കത്തിന്റെ പൂർണരൂപം.

പ്രകാശ് ​ഗീതാഞ്ജലിക്ക്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഞങ്ങൾ മുസ്ലീം വിഭാ​ഗത്തിന്റെ ജോലിയും നിങ്ങൾ ചെയ്യുന്നുണ്ട്. അതിൽ ലാഭം കിട്ടുന്നുണ്ട്. ആ ലാഭം ഞങ്ങളുടെ ലക്ഷ്യങ്ങൾ തകർക്കാൻ വേണ്ടി ഉപയോ​ഗിക്കാനല്ല. അമ്പലം പണിയാനും കാര്യാലയം പണിയാനും പിരിവ് കൊടുക്കാനുമല്ല. ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത്. കരുനാ​ഗപ്പള്ളി ജമാ അത്തിൽ ഏറ്റവും കൂടുതൽ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്പ്. വട്ടപ്പറമ്പ് ജുമാ മസ്ജിദിന്റെ ചുറ്റളവിൽ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റർ ഞങ്ങൾക്ക് മാത്രം കഴിയാനുള്ളതാണ്. അതിൽ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവർക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.

വളയാലിൽ മുക്കിൽ അമ്പലം പണിത് നീ മാർക്ക് ഒരുമിച്ച് നിൽക്കാം എന്ന് വിചാരിക്കേണ്ട. പൊലീസിനെക്കാൾ വലിയ രഹസ്യാന്വേഷണം ഞങ്ങൾക്കുണ്ട്. നീയൊക്കെ കരുനാ​ഗപ്പള്ളിയിൽ ആർ എസ് എസിന്റെ കാര്യാലയം പണിയാൻ പോന്നു. നീ എത്ര കൊടുക്കും. നീ കൊടുക്കുന്നത് നീ കൊടുത്ത് കഴിയുമ്പോൾ ഞങ്ങൾ പറയാം. നീ അമ്പലത്തിന് തവണയായി കൊടുക്കുന്നുണ്ടല്ലോ. ഇതെല്ലാം ഞങ്ങളുടെ മുന്നേറ്റത്തെ തടയാനാണെന്നറിയാം. ഒരു പത്തു വർഷത്തിനകം അമ്പലം ഒഴികെ നിന്റെ വളയാലിൽ മുക്ക് ഞങ്ങളുടെ കയ്യിലാകും. പുതിയകാവ് തൊട്ട് ചക്കുവള്ളി വരെ ഞങ്ങളുടെ അധീനതയിൽ ആക്കാനുള്ള ലക്ഷ്യത്തിന് നീ തടസ്സമാകരുത്….

നിന്നെ കൂടാതെ സാമ്പത്തിക സഹായം നൽകുന്നവർ വേറെയുമുണ്ട്. ശ്രീജിത്ത് സരസ്വതി വിലാസം (കോവിലകം) ദിനമണി ദിനമണി നിവാസ് ഇവൻ ഇപ്പോഴും നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. അവന്റെ വിചാരം ഞങ്ങൾ അറിയുന്നില്ലെന്നാണ്. ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപാരത്തിനും തടസ്സം നിന്നാൽ…..

ഒന്നു നോക്കി ശ്രീജിത്ത് ഞങ്ങളുടെ തൊഴിലിൽ കൈവെക്കാൻ. പക്ഷേ അവന് പൊള്ളി. പോണാൽ തെക്കതിൽ കൃഷ്ണകുമാർ (അപ്പിച്ചത്ത് ഉണ്ണി) അവൻ നേർച്ച ആടാണ്. ഞങ്ങൾ ഇവിടെ ഒരുത്തനെ എടുത്താൽ അത് അവനായിരിക്കും. നിനക്കൊക്കെ അമ്പലവും കാര്യാലയവും പണിത് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ട. അതിനൊക്കെ സാമ്പത്തിക സഹായവും മറ്റും നൽകുന്ന നിന്നെപോലുള്ളവരെ ഇവിടെ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചാൽ…. ഒരു വാഹനാപകടം.

നിന്റെയൊക്കെ നാല് വശവും ഞങ്ങളാണ്. നീ മാര് അ‍ഞ്ചാറ്പേര് ഞങ്ങൾക്ക് ഒരു തടസമാണ്. നിന്റെയൊക്കെ വളർന്നുവരുന്ന തലമുറ ഇവിടെ കിടന്ന് കുറച്ചു പാടുപെടും. നിന്റെ കടയുടെ മുകളിലാണ് എല്ലാ മീറ്റിം​ഗും നടക്കുന്നത്. നിന്റെയൊക്കെ സാമ്പത്തിക ബലത്തിലാണ് അമ്പലം പണിയുന്നത്.

കൂടുതൽ നീട്ടുന്നില്ല. ഊമക്കത്തല്ല. നിസ്സാരമായി കാണണ്ട. നീമാരെല്ലാം കരുതിയിരുന്നോ. നീയിത് നീയിത് നിന്റെ കാര്യാലയത്തിൽ കൊണ്ടു കൊടുക്ക്.

കൂടുതൽ വാർത്തകൾ വേ​ഗത്തിലറിയാൻ ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

ടെല​ഗ്രാമിൽ ഫോളോ ചെയ്യാം..

https://t.me/+S-RA9XLuTGNiYzNl

വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക..

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close