INDIANEWS

കരുണാനിധിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുക; സ്റ്റാലിൻ പറയുന്നു

ചെന്നൈ: എം കരുണാനിധിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ചെന്നൈ മറീനയിൽ അദ്ദേഹത്തിന്റെ സമാധി മണ്ഡപത്തിൽ ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുഷ്പാർച്ചന നടത്തി. സംസ്ഥാനത്തെ ഡിഎംകെ യുടെ പ്രവർത്തനം മികവുറ്റതാക്കി മാറ്റി ഭരണം നിലനിർത്താൻ എല്ലാവരും പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണമെന്ന് പാർട്ടി പ്രവർത്തകരെ സ്റ്റാലിൻ ഉത്ബോധിപ്പിച്ചു.

തമിഴ്നാട്ടിൽ ഡിഎംകെ യുടെ ഭരണം കരുണാനിധിയുടെ സ്വപ്നമായിരുന്നു. മൂന്നു മാസങ്ങൾക്ക് മുമ്പ് പാർട്ടി പ്രവർത്തകരുടെ പ്രവർത്തന ഫലമായി ഡിഎംകെ യുടെ നേതാവിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് സാധ്യമായി. കരുണാനിധിയുടെ ആദർശങ്ങളെ നിറവേറ്റുന്നതല്ലാതെ ആ നേതാവിന് നൽകാൻ മറ്റൊരു ആദരവും ഉണ്ടാകില്ല. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആദർശങ്ങളെ മുൻനിർത്തി തമിഴ്നാടിനോടും തമിഴ് ഭാഷയോടും തമിഴ് ജനതയോടും നമുക്ക് പ്രതിജ്ഞ ചെയ്യാം എന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

അധികാരത്തിലേറിയ ഉടൻ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചിലവുകൾ സൗജന്യമാക്കിയതും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ധനസഹായം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ ജനക്ഷേമ പ്രഖ്യാപനങ്ങളിലൂടെയും തമിഴ്നാട് സർക്കാർ ശ്രദ്ധ നേടിയിരുന്നു. തമിഴ് പാഠ പുസ്തകങ്ങളിൽ ജാതി വാലുള്ള പേരുകൾ ഉണ്ടാവില്ല എന്ന തീരുമാനവും അടുത്തിടെ സ്റ്റാലിൻ സർക്കാർ കൈകൊണ്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close