KERALANEWSTrending

കാസർകോട്ടെ കൊവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിമർശനം കത്തുന്നു; വിശദീകരണവുമായി കാസർക്കോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത്

കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച സംഭവം വലിയ വിവാദത്തിനാണ് വഴി വെച്ചിരിക്കുന്നത്. ഇന്ന് കാസർകോട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ കാസർകോട്ടെ കൊവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കളക്ടർ ഭണ്ഡാരി സ്വാഗത്.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ധത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നുമാണ് കളക്ടർ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വിശദീകരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതെന്നും കളക്ടർ പറയുന്നു. കളക്ടർ സമ്മർദ്ധത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നുമാണ് കളക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നത്.

അതേസമയം, കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാർട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.

തൃശൂർ ജില്ലാ സമ്മേളനവും ഇന്ന് തുടങ്ങും. കാസർകോടിനൊപ്പം തൃശൂർ സിപിഎം ജില്ലാ സമ്മേളനവും ഇന്ന് തുടങ്ങും. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ്പ്രതിനിധി സമ്മേളനം നടക്കുക കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമർശനമുണ്ട്.

പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. പ്രത്യേക ഭാഗമായിട്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും പാർട്ടി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉയരുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുമുണ്ട്.

അതേസമയം, തൃശൂർ സി പി എം സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നു തന്നെ പ്രവർത്തനമുണ്ടായി എന്നാണ് ഉയർത്തിയിരിക്കുന്ന വിമർശനം. സമ്മേളനത്തിൽ അതിരൂക്ഷമായ വിമർശനമുയരുമെന്നത് കണക്കാക്കിയാണ് റിപ്പോർട്ടിൽ പ്രത്യേകമായി ഇത് ഉൾപ്പെടുത്തിയത് എന്നാണ് പുറത്ത് വരുന്ന സൂചന.

ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും പാർട്ടി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉയരുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഡി.വൈ.എഫ്.ഐയെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഭരണത്തിൽ സമരങ്ങളില്ലാതായെന്നതിനൊപ്പം യൗവനത്തിന്റെ പ്രസരിപ്പ് നഷ്ടമായ വിധത്തിലാണ് പ്രവർത്തനമെന്നാണ് വിമർശനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close