Breaking NewsKERALANEWS

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്; നടപടിക്ക് ഉത്തരവ്

റിപ്പബ്ലിക്ക് ദിനത്തിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് സമർപ്പിച്ചു. എ.ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കാൻ ഉത്തരവിട്ടു. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാന്റ് റവന്യൂ കമ്മീഷണർക്ക് കൈമാറി.

അതേസമയം കാസര്‍കോട് ദേശീയപതാക തലകീഴായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി എസ് പി വൈഭവ് സക്സേനയെ വിളിച്ചു വരുത്തി വിശദീകരണം തേടി.

ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി, എഡിഎം, എസ്പി തുടങ്ങി ഉന്നത ഉദ്യോ​ഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. അവധിയിലായതിനാൽ ജില്ലാ കളക്ടർ ചടങ്ങിൽ പങ്കെടുത്തില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close