INDIANEWS

വിക്കിയേക്കാൾ അഞ്ച്​ വയസ്​ അധികമുള്ള കത്രീന; പ്രതികരണവുമായി കങ്കണ റണാവത്ത്

ബോളിവു‍ഡ് താരങ്ങളായ കത്രീന കൈഫ്- വിക്കി കൗശൽ വിവാഹം ഏറെ ചർച്ചയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ഇതിന്‍റെ അലയൊലികൾ കാണാം. വലതുപക്ഷ-ബി.ജെ.പി അനുഭാവിയും നടിയുമായ കങ്കണ റണാവത്തും ഇവരുടെ വിവാഹത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്​. കത്രീനയുടെ വിവാഹം ചിത്രീകരിക്കാനുള്ള അനുമതി 80 കോടി രൂപക്കാണ്​ ആമസോൺ കരാർ എടുത്തിരിക്കുന്നത്​. ഇത്​ വലിയ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു.

അതിനിടെയാണ്​ തന്നേക്കാൾ അഞ്ച്​ വയസ്​ പ്രായക്കുറവുള്ള വിക്കിയുമായുള്ള വിവാഹവും ചർച്ചയായിരിക്കുന്നത്​. ഇതിനെ സംബന്ധിച്ചാണ്​ കങ്കണയുടെ പ്രതികരണം. ജെൻ‍ഡർ സ്റ്റീരിയോടൈപ്പുകളെ കാറ്റിൽ പറത്തി വിവാഹിതരാകുന്ന കത്രീനയ്ക്കും വിക്കിക്കും ആശംസകൾ നേരുന്നതായി കങ്കണ അറിയിച്ചു.

ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ലിം​ഗവിവേചനത്തെക്കുറിച്ചും അതിനെ വകവെക്കാതെ വിവാഹിതരാകുന്ന കത്രീനയെയും വിക്കിയെയും കുറിച്ചുമാണ് കങ്കണയുടെ പോസ്റ്റ്. ജീവിതവിജയം വരിച്ച സമ്പന്നരായ പുരുഷന്മാർ വളരെ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ടെന്നു പറഞ്ഞാണ് കങ്കണ കുറിപ്പ് ആരംഭിക്കുന്നത്. ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close