KERALANEWS

വിചാരണ പൂർത്തിയാക്കാൻ ഇനിയും ആറ് മാസം സമയം വേണം; സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ

കൊച്ചി : നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസിൽ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി കൂടുതൽ സമയം തേടിയിരുന്നു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്കു നൽകിയ നിർദേശം. അടുത്ത മാസത്തോടെ സുപ്രീം കോടതി അനുവദിച്ച സമയം കഴിയും. എന്നാൽ അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഇനിയും ആറ് മാസം സമയം വേണമെന്നുമാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് മൂലം നടപടികൾ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തിൽ പറയുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നൽകിയത്. കേസിൽ 300ൽ അധികം സാക്ഷികൾ ആണുള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി ആക്രമണത്തിനിരയാകുന്നത്. കേസിൽ എട്ടാം പ്രതിയാണ് കാവ്യ മാധവന്റ ഭർത്താവ് നടൻ ദിലീപ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close