KERALANEWSTrending

’സ്‌കൂളിൽ ഞാൻ ലീഡറായിരുന്നു; ഞങ്ങളുടെ സ്‌കൂളിൽ ബിജെപി ഉണ്ടായിരുന്നില്ല, അത് കൊണ്ട് മാത്രം ഞാൻ ബിജെപി ആയില്ല’ ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കാവ്യാ മാധവ​ന്റെ പഴയ വീഡിയോ

തിരുവനന്തപുരം: കാവ്യാ മാധവ​ന്റെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തനിക്ക് പ്രത്യേകിച്ച് ഒരു പാർട്ടിയോടും അനുഭാവമില്ലെന്ന് തെളിയിക്കാനായി കാവ്യാ മാധവൻ മുൻപ് പറഞ്ഞ ഉദാഹരണം വീണ്ടും വീഡിയോ രൂപത്തിൽ ട്രോളായി എത്തിയിരിക്കുകയാണ്.

സ്‌കൂളിൽ താൻ ലീഡറായിരുന്നെന്നും ഒരു വർഷം എസ്എഫ്ഐ ആണെങ്കിൽ അടുത്ത വർഷം കെഎസ്‌യു ആയിരുന്നെന്നും എന്നാൽ ബിജെപി ഞങ്ങളുടെ സ്‌കൂളിൽ ഇല്ലാഞ്ഞത് കൊണ്ട് മാത്രം താൻ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്.

ഇതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. ബിജെപി ഒരിക്കലും സ്‌കൂളിൽ ഉണ്ടായിരുന്നില്ല എന്ന് കാവ്യക്ക് അറിഞ്ഞു കൂടെ, എബിവിപി ആണ് വിദ്യാർത്ഥി പ്രസ്ഥാനമെന്ന് അറിയില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ഒരു പാർട്ടിയോടും അനുഭാവമില്ലെങ്കിൽ സ്വതന്ത്രയായി മത്സരിച്ചു കൂടായിരുന്നോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close