KERALANEWS

ചട്ടം ഭേദഗതിയിലൂടെ സഹകരണ ജീവനക്കാരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.സി.ഇ.സി

തിരുവനന്തപുരം: പതിറ്റാണ്ടുകളായി സഹകരണ ജീവനക്കാർ തുടരുന്ന സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങൾ നിഷേധിക്കുന്നതരത്തിലാണ് പുതിയ സഹകരണ ചട്ടം ഭേദഗതിക്ക് സർക്കാർ മുതിരുന്നതെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.റ്റി.യു.സി.). കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് കാണുന്ന തരത്തിൽ സാമ്പത്തിക അടിത്തറയുണ്ടാക്കുന്നതിൽ ജീവനക്കാരുടെ പതിറ്റാണ്ടുകളായ ത്യാഗോജ്വലമായ പ്രവർത്തനം ഉണ്ടെന്നത് വിസ്മരിക്കരുതെന്നും കെ.സി.ഇ.സി സംസ്ഥാന പ്രസിഡൻറ് വിത്സൺ ആൻറണിയും ജനറൽ സെക്രട്ടറി വി.എം. അനിലും സർക്കാരിനോട് ആവശ്യപ്പെട്ടു.

ചെറുകിട ഇടത്തരം സംഘങ്ങളിലെ യോഗ്യതയുള്ള സബ്സ്റ്റാഫ് വിഭാഗം ജീവനക്കാരുടെ പ്രമോഷൻ, ചട്ടം 185 (10) ഭേദഗതിയിലൂടെ നിലച്ച സ്ഥിതിയിലാണ്. ഇപ്പോൾ സൂപ്പർവൈസറി തസ്തികയിലെ ജീവനക്കാരുടെ പ്രമോഷൻ നിഷേധിക്കുന്നതിന് നിക്ഷേപം വർദ്ധിക്കുന്നത് മാനദ്ണ്ഡമാക്കുന്നത് സ്ഥാപനങ്ങളുടെ വളർച്ചയെ ബാധിക്കുമെന്നത് കാണാതെ പോകരുത്. ജീവനക്കാരുടെയും സഹകാരികളുടേയും പതിറ്റാണ്ടകളുടെ കഠിനാധ്വാനത്തിൻറെ ഫലമായാണ് നിക്ഷേപം വർദ്ധിക്കുന്നത്. ചട്ടം 185 (2) ഭേദഗതിയിലൂടെ 100 കോടിക്കുമുകളിൽ നിക്ഷേപമുള്ള സംഘങ്ങളിലെ അസിസ്റ്റൻറ് സെക്രട്ടറി/ മാനേജർ തസ്തികയിൽ 50% നേരിട്ട് നിയമനം നടക്കുന്നതുവഴി സംഘം ജീവനക്കാരും ഭരണസമിതിയും തമ്മിലുള്ള യോജിപ്പ് നഷ്ടമാകും. നിലവിലുള്ള ജീവനക്കാരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്നതുവഴി നിക്ഷേപങ്ങൾ നഷ്ടപ്പെടുന്നതിന് ഇടവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

യോഗ്യതയുള്ള ജീവനക്കാർക്ക് സെക്രട്ടറി തസ്തികയിലേയ്ക്ക് വരാനുള്ള അവസരം നിക്ഷേധിക്കപ്പെടും. സൂപ്പർവൈസറി തസ്തികയുടെ യോഗ്യതാ പരീക്ഷയ്ക്ക് നൽകികൊണ്ടിരുന്ന ഗ്രേസ് മാർക്ക് ചട്ടം 185(5) ഭേദഗതിയിലൂടെ എടുത്തു കളഞ്ഞു. സഹകരണ സർവ്വീസ് റൂൾ തയ്യാറാക്കാൻ ജീവനക്കാരുടെ സംഘടനകളുമായി യാതൊരു ആലോചനയുമില്ലാതെ ഏകപക്ഷീയമായി ഉദ്ദ്യോഗസ്ഥരുടെ മാത്രം കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇത്തരത്തിൽ ജീവനക്കാരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്ന നടപടികളിൽ നിന്നും സഹകരണ വകുപ്പും സർക്കാരും പിൻതിരിയണമെന്നും അല്ലാത്ത പക്ഷം കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.റ്റി.യു.സി.) ശക്തമായ സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടവരുമെന്നും പ്രസിഡൻറ് വിത്സൺ ആൻറണിയും ജനറൽ സെക്രട്ടറി വി.എം. അനിലും മുന്നറിയിപ്പ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close