INDIANEWS

“18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകും”: അരവിന്ദ് കെജ്രിവാൾ

18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 20 വർഷത്തെ ഭരണം ഉത്തരാഖണ്ഡിന്റെ അവസ്ഥ മോശമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ഞാനൊരു രാഷ്ട്രീയ നേതാവല്ല. എനിക്ക് രാഷ്ട്രീയം ചെയ്യാനറിയില്ല. ഞങ്ങൾക്ക് ജോലി ചെയ്യാനേ അറിയൂ. ഡൽഹിയിൽ 10 ലക്ഷം ആളുകൾക്ക് ഞങ്ങൾ ജോലികൾ നൽകിയിട്ടുണ്ട്, ഇവിടെയും നൽകും” അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ നേതാക്കൾ ഇവിടെ എന്താണ് ചെയ്തത്? കഴിഞ്ഞ 20 വർഷമായി ഈ നേതാക്കൾ സംസ്ഥാനത്തിന്റെ അവസ്ഥ മോശമാക്കി. ഞങ്ങൾ നിങ്ങൾക്ക് ജോലി നൽകും (ഞങ്ങൾ അധികാരത്തിൽ വന്നാൽ) ആളുകൾക്ക് എങ്ങനെ ജോലി നൽകണമെന്ന് എനിക്കറിയാം” കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close