INDIANEWSTop News

രാജ്യത്തെ ഊർജ പ്രതിസന്ധി ഗുരുതര അവസ്ഥയിൽ എന്ന് ആവർത്തിച്ച് കേജ്‌രിവാൾ; കൽക്കരി ലഭ്യത ഉറപ്പാക്കി വൈദ്യുതി പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ തലസ്ഥാനം ഇരുട്ടിലാകും

തിയിന്യൂഡൽഹി: രാജ്യത്തെ ഊർജ പ്രതിസന്ധി ഗുരുതര അവസ്ഥയിലേക്ക് കടക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ കൽക്കരി ലഭ്യത ഉറപ്പാക്കി വൈദ്യുതി പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ തലസ്ഥാനം ഇരുട്ടിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേജ്‌രിവാളും മറ്റ് മന്ത്രിമാരും കേന്ദ്ര സർക്കാരിനു കത്തയച്ചിട്ടുണ്ട്. എല്ലാവരും ഒറ്റ കെട്ടായി നിന്ന് ഈ സാഹചര്യം മറികടക്കുവാൻ ശ്രമിക്കുകയാണെന്ന് കേജ്‌രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. നിലവൽ ഊർജ പ്രതിസന്ധിയെ നേരിടാൻ എല്ലാത്തരത്തിലും ഡൽഹി ഒരുങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിക്കു പുറമേ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഒഡിഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ബ്ലാക് ഔട്ട് ആശങ്ക അറിയിച്ചു.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close