INDIANEWS

തേങ്ങയുടച്ചാൽ പൊളിയുന്ന റോഡ്​; ഇതാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന വികസന മാതൃക; പരിഹസിച്ച്​ അഖിലേഷ്​ യാദവ്​

ബി.ജെ.പിയുടെ വികസന രീതിയെ പരിഹസിച്ച്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. ഉദ്​ഘാടനത്തിന്​ തേങ്ങ ഉടച്ചാൽ പൊളിയുന്ന റോഡുകളാണ്​ ബി.ജെ.പി കൊണ്ടുവന്ന വികസന മാതൃകയെന്ന്​ അഖിലേഷ്​ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട്​ കോടി രൂപ മുടക്കി നിർമിച്ച റോഡിന്‍റെ ഉദ്​ഘാടന വേളയിൽ തേങ്ങ ഉടച്ചതിനെ തുടർന്ന്​ റോഡ്​ പൊളിഞ്ഞിരുന്നു.

ഇതിൽ സംബന്ധിക്കാൻ എത്തിയ ബി.ജെ.പി എം.എൽ.എ തുടർന്ന്​ ഉദ്​ഘാടനം നടത്താതെ മടങ്ങുകയും ചെയ്​തിരുന്നു. ഇത്​ സൂചിപ്പിച്ചാണ്​ അഖിലേഷിന്‍റെ പരിഹാസം. മഥുര പ്രശ്​നം ഒക്കെ ഉയർത്തി കൊണ്ടുവന്ന്​ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ്​ സൃഷ്​ടിച്ച്​ മുതലെടുക്കാനാണ്​ ബി.ജെ.പി ശ്രമമെന്നും എൻ.ഡി ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ അഖിലേഷ്​ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close