NEWSSPORTSTop News

ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി; എടികെ മോഹന്‍ ബഗാനെതിരെ അടിയറവ് പറഞ്ഞത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്

മഡ്ഗാവ്: ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എടികെ മോഹന്‍ ബഗാനെതിരെ രണ്ടിനെതിരെ നാലു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.

ആദ്യ പകുതിയില്‍ എടികെ 3-1ന് മുന്നിലായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ(Hugo Boumous) ലീഡെടുത്ത എടികെയെ 24-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ(sahal abdul samad) ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചെങ്കിലും 27-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ(Roy Krishna) പെനല്‍റ്റിയിലൂടെ എടികെ വീണ്ടും മുന്നിലെത്തി. 38-ാം മിനിറ്റില്‍ ബോമസ് എടികെയുടെ ലീഡുയര്‍ത്തി മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലെ കൊളാക്കോയുടെ ഗോളിലൂടെ എടിടെ ബ്ലാസ്റ്റേഴ്സിന്‍റെ തിരിച്ചുവരവിനുള്ള സാധ്യതകളെല്ലാം അടച്ച് നാലാം ഗോളും നേടി എടികെയുടെ ജയമുറപ്പിച്ചു. 69-ാം മിനിറ്റില്ർ പേരേര ഡയസിലൂടെ ഒരു ഗോള്‍ മടക്കി ബ്ലാസ്റ്റേഴ്സ് തോല്‍വിഭാരം കുറച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close