NEWSSPORTSTrending

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഒഡീഷ എഫ്.സിയെ തകർത്തെറിഞ്ഞത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡീഷ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തകർത്തെറിഞ്ഞത്. ഇത് ബ്ലാസ്റ്റേഴ്‌സി​ന്റെ സീസണിലെ അഞ്ചാം ജയമാണ്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളുടെയും പിറവി. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.

ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റിൽ കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് 28-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ പ്രതിരോധതാരം നിഷു കുമാറാണ് ഗോൾ കണ്ടെത്തിയത്. അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു ഗോൾ.40ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും എത്തി. അഡ്രിയാൻ ലൂണയെടുത്ത മികച്ച ഫ്രീകിക്കിന് കൃത്യമായി തലവെച്ച ഖാബ്ര അതിവിദഗ്ധമായി പന്ത് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചുവിട്ടു. പലവട്ടം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം പന്തുമായി ഒഡീഷൻ ഗോൾമുഖത്ത് എത്തി. അതേസമയം കൗണ്ടർ അറ്റാക്കിലൂടെയും മറ്റുമായി ഒഡീഷ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറും മികവ് പുറത്തെടുത്തതോടെ ഒഡീഷ കുഴങ്ങി. ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്.സിക്ക് 19ഉം മുംബൈ സിറ്റി എഫ്.സിക്ക് 17 പോയിന്റുമാണ്.

10 മത്സരങ്ങളിൽ നിന്നായി ഒഡീഷയ്‌ക്കെ 13 പോയിന്റേയുള്ളൂ. എട്ടാം സ്ഥാനത്താണ് ഒഡീഷ. സീസണിൽ ആദ്യമായി 20 പോയന്റ് നേടുന്ന ടീം എന്ന ഖ്യാതിയും കൊമ്പന്മാർ സ്വന്തമാക്കി. തോൽവിയറിയാതെ ബ്ലാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ സർവകാല റെക്കോഡ് കൂടിയാണിത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close