കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ വ്യക്തിത്വങ്ങളുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഇത്തവണയും കോടികള്‍ നീക്കിവച്ച് സംസ്ഥാന ബജറ്റ്. കമ്യൂണിസ്റ്റ് ആചാര്യന്‍ പി കൃഷ്ണപിള്ള മുതല്‍ വിശുദ്ധ ചാവറയച്ചന്‍ വരെയുള്ളവര്‍ക്കാണ് സ്മാരകങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പി കൃഷ്ണപിള്ള സ്മാരകത്തിനായി 2 കോടി രൂപയാണ് നീക്കിവച്ചത്.
തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ് എം എസ് വിശ്വനാഥന് പാലക്കാടും സ്മാരകം ഉയരും. 1 കോടി രൂപയാണ് എം എസ് വിശ്വനാഥന്‍ സ്മാരകത്തിന് നീക്കിവച്ചത്. വിശുദ്ധ ചാവറയച്ചന് (കുര്യാക്കോസ് ഏലിയാസ് ചാവറ) സമാരകത്തിനായി 1 കോടി രൂപ നീക്കിവച്ചു. കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ പണ്ഡിറ്റ് കെ.പി. കറുപ്പനും സ്മാരകം നിര്‍മ്മിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 30 ലക്ഷം രൂപ നീക്കിവച്ചു.
കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തിന് 2 കോടി, ജിവി രാജ സെന്റര്‍ ഓഫ് എക്‌സലന്‍സ് 19 കോടി, കുഞ്ചന്‍ പറമ്പില്‍ ഗവേഷണകേന്ദ്ര വിപുലീകരണത്തിന് 1 കോടി, ചലച്ചിത്ര വികസന കോര്‍പ്പറേഷന് 16 കോടി രൂപയും ബജറ്റ് നീക്കിവച്ചിട്ടുണ്ട്. മലയാള സിനിമ മ്യൂസിയം ചലച്ചിത്ര മേള എന്നിവയ്ക്കായി 12 കോടിയും ലാറ്റിന്‍ അമേരിക്കന്‍ സെന്ററിന്റെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപയും നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു.
കേരള പിറവി മുതലുള്ള കേരളത്തിന്റെ കലാപരവും സാംസ്‌കാരികവുമായ വളർച്ചയും വികാസവും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരളത്തിനില്ല. ഇത് പരിഗണിച്ച് വിനോദം, വിദ്യഭ്യാസം, ഗവേഷണം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ‘കേരളാ സ്‌റ്റേറ്റ് മ്യൂസിയം’ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 30 ലക്ഷം രൂപ നീക്കി വച്ചു.
കേരള സംസ്ഥാന ചലച്ചിത്ര വികസവ കോർപറേഷന് നടപ്പ് സാമ്പത്തിക വർഷം 16 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും സംബന്ധിച്ച് സമഗ്രമായ അറിവുകൾ നൽകാനുതകുന്ന മലയാള സിനിമാ മ്യൂസിയം സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി 12 കോടി രൂപ വിലയിരുത്തി.
കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടി ഫെലോഷിപ്പിന് അർഹമാകുന്ന യുവകലാകാര്‌നമാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകും. സാസംകാരിക പൈതൃക ഗ്രാമങ്ങൾക്കുമായി 2 കോടി രൂപ നീക്കി വച്ചു.