Breaking NewsKERALANEWSTop News

പി ജെ ജോസഫിന് അ​ഗ്നിപരീക്ഷയുടെ നാളുകൾ; പാർട്ടിക്കുള്ളിൽ മൂന്ന് ​ഗ്രൂപ്പുകൾ; കേരള കോൺ​ഗ്രസ് എന്ന പേര് കൈവിട്ടുപോകാതിരിക്കാൻ കരുക്കൾ നീക്കി പി സി തോമസും

കോട്ടയം: പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺ​ഗ്രസ് മൂന്നായി പിളരുമെന്ന് സൂചനകൾ. കേരള കോൺ​ഗ്രസുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് വിവിധ ​ഗ്രൂപ്പുകൾ ചേർന്ന് ഒറ്റ പാർട്ടിയായത്, ബ്രായ്ക്കറ്റില്ലാത്ത പാർട്ടി എന്ന മേനി നടിച്ചിരുന്ന കേരള കോൺ​ഗ്രസിൽ നിലവിൽ മൂന്ന് ​ഗ്രൂപ്പുകൾ സജീവമാണ്. മോൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ ഒരുവിഭാഗവും ഫ്രാൻസിസ് ജോർജിന്‍റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമായാണ് പാർട്ടിക്കകത്ത് ജോസഫ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്നും, പിസി തോമസിന്‍റെ നേതൃത്വത്തിൽ വേറൊരു വിഭാഗവും പാർട്ടിയിലുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാർട്ടി പിളരുകയാണെങ്കിൽ കേരള കോൺ​ഗ്രസ് എന്ന പാർട്ടി തനിക്ക് നഷ്ടപ്പെടാതിരിക്കാൻ പി സി തോമസും കൂട്ടരും നീക്കം ആരംഭിച്ചു.

കൊങ്കുനാട് നിലവിൽ വന്നാൽ നേട്ടം സിപിഎമ്മിനും സിപിഐക്കും

സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ ഫ്രാൻസിസ് ജോർജ് വിഭാഗം ഇന്നലെ വിട്ടുനിന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫ്രാൻസിസ് ജോർജ്ജിന് പുറമേ ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവരും പങ്കെടുത്തില്ല. പദവികൾ വീതം വച്ചതിലെ അതൃപ്തിയെ തുടർന്നാണ് നേതാക്കൾ വിട്ടുനിന്നത് എന്നാണ് സൂചന. എന്നാൽ മറ്റു പരിപാടികളിൽ സംബന്ധിക്കുന്നതിനാലാണ് നേതാക്കൾ എത്താതിരുന്നതെന്ന് പി.ജെ. ജോസഫ് പറയുന്നത്.

കേരള കോൺ​ഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

കഴിഞ്ഞ ദിവസം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ചേരിതിരിഞ്ഞ് ബഹളം വച്ചിരുന്നു. മോൻസ് ജോസഫിനും ജോയ് ഏബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കുള്ള അതൃപ്തിയാണു കലഹത്തിലേക്ക് നയിച്ചത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുവിഭാഗവുമായാണു ബഹളം ഉണ്ടായത്.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

കേരള കോൺ​ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാൻ കേരള കോൺ​ഗ്രസ് എമ്മും തയ്യാറെടുത്ത് കഴിഞ്ഞു. മാതൃസംഘടനയിലേക്ക്​ വരുന്നവരെ കയ്യൊഴിയില്ലെന്ന്​ ജോസ് കെ. മാണിയും പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതോടെയാണ് കേരള കോൺ​ഗ്രസിൽ അസംതൃപ്തരായി നിൽക്കുന്നവർക്ക് കേരള കോൺ​ഗ്രസ് എമ്മിലേക്ക് വരാൻ വഴിയൊരുങ്ങുന്നത്.

കോൺ​ഗ്രസിന് ഊർജ്ജമേകാൻ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ ഇങ്ങനെ

ഇടഞ്ഞുനിൽക്കുന്ന നേതാക്കളിൽ പലരും ജോസ് ​കെ മാണിയുമായി കൂടിക്കാഴ്​ച നടത്തിയതോടെയാണ്​ കേരള കോൺ​ഗ്രസ് വിട്ടുവരുന്നവരെ അർഹമായ പരി​ഗണന നൽകി ഉൾക്കൊള്ളാം എന്ന തീരുമാനത്തിൽ കേരള കോൺ​ഗ്രസ് എം എത്തിയത്. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തിൽ ഇനിയും ജോസഫിനൊപ്പം നിന്നിട്ട്​ കാര്യമില്ലെന്ന്​ വിലയിരുത്തുന്ന വലിയൊരു വിഭാഗമാണ്​ ജോസ്​ വിഭാഗവുമായി നീക്കുപോക്കിന്​ ശ്രമിക്കുന്നത്​.

സെക്സ് ചെയ്യുന്ന സമയം സ്ത്രീ ശരീരത്തിലെ ‘ഡോണ്ട് ടച്ച് മി’ സ്പോട്ടുകൾ

മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും അറയ്​ക്കൽ ബാലകൃഷ്​ണപിള്ളയുമാണ്​ ജോസഫിനെക്കണ്ട്​ അതൃപ്തി പ്രകടിപ്പിച്ചത്​. അതൃപ്​തരായവരെ പൂർണമായും അംഗീകരിക്കാൻ മോൻസും ജോയ്​ എബ്രഹാമും തയാറല്ലെന്നാണ്​ വിവരം. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായേക്കും.

അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ

പി ജെ ജോസഫിനൊപ്പം നിൽക്കുന്ന കേരള കോൺ​ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ കേരള കോൺ​ഗ്രസ് എമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പി ജെ ജോസഫിനൊപ്പം നിൽക്കുന്ന പല നേതാക്കളും ജോസ് കെ മാണിയുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഈ നേതാക്കളും പ്രവർത്തകരും കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. യുഡിഎഫിനെ കൂടുതൽ ദുർബലമാക്കാനുള്ള ശ്രമങ്ങൾ സിപിഎമ്മിന്റെ പിന്തുണയോടെയാണ് ജോസ് കെ മാണി ആരംഭിച്ചത്.

അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കയറി വന്നതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

സംസ്ഥാന ഭരണം പിടിക്കാൻ യുഡിഎഫിന് കഴിയാതെ വന്നതും, തെരഞ്ഞെടുപ്പിന് ശേഷവും മുന്നണിയിലെ പ്രധാന കക്ഷിയായ കോൺ​ഗ്രസിൽ നടക്കുന്ന തർക്കങ്ങളുമാണ് ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിലെ ഇടത് മുന്നണിയെ എതിർത്ത് പരാജയപ്പെടുത്താനുള്ള ശക്തി യുഡിഎഫിനില്ലെന്നും ഉടനൊന്നും ആ ശക്തി ആർജ്ജിക്കാൻ മുന്നണിക്ക് കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺ​ഗ്രസ് നേതാക്കൾ ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. എന്നാൽ, തിരികെ എത്തുന്ന നേതാക്കൾക്ക് അർ​ഹമായ പരി​ഗണന നൽകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. തനിച്ച് വന്നാൽ പോരാ, ഒപ്പം പ്രവർത്തകരെയും കൂട്ടണം എന്നാണ് ജോസ് കെ മാണി തന്നെ സമീപിച്ച നേതാക്കളോട് വ്യക്തമാക്കിയത്.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close