Breaking NewsKERALANEWSTop News

കൂടുതൽ നേതാക്കൾ എത്തുന്നതോടെ അധികാര തർക്കം ഉണ്ടാകാതിരിക്കാനും ഫോർമുല; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ സംസ്ഥാനത്തിന്റെ എല്ലാ കോണിലും സാന്നിധ്യം ഉറപ്പിക്കും; അനുദിനം വളരുന്ന കേരള കോൺ​ഗ്രസ് എമ്മിൽ ഇനി അടിമുടി മാറ്റം

കോട്ടയം: കേരള കോൺ​ഗ്രസ് എമ്മിലേക്ക് കൂടുതൽ നേതാക്കൾ എത്തുന്നതോടെ പാർട്ടിക്കുള്ളിൽ അധികാര തർക്കം ഉണ്ടാകാതിരിക്കാൻ പാർട്ടി സംവിധാനങ്ങളെ പുനക്രമീകരിക്കുന്നു. ഒരാൾക്ക് ഒരു പദവി എന്ന നിലയിലാകും പുതിയ ഘടന എന്നാണ് ലഭിക്കുന്ന വിവരം. പാർലമെന്ററി രം​ഗത്ത് നിൽക്കുന്നവരെ സംഘടനാ ചുമതലയിൽ നിന്നും മാറ്റി നിർത്തുകയും പാർലമെന്ററി പദവികൾ വഹിക്കാത്തവരെ പാർട്ടി ചുമതലകൾ ഏൽപ്പിക്കുകയുമാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതോടെ മറ്റ് പാർട്ടികളിൽ നിന്നും കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുന്നവർക്ക് അർഹമായ പരി​ഗണന നൽകാൻ കഴിയും എന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

മണ്ഡലം- ജില്ലാ- സംസ്ഥാന ഭാരവാഹികൾ ആയി തെരഞ്ഞെടുക്കപ്പെടുന്നവരെ മുഴുവൻ സമയ പ്രവർത്തകരാക്കി മാറ്റും. ​ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എംഎൽഎ, എംപി, ബോർഡ്/ കോർപ്പറേഷൻ ചെയർമാന്മാർ തുടങ്ങിയവരെ മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹിത്വങ്ങളിൽ നിന്നും മാറ്റി നിർത്തും. അതേസമയം, ഇവർക്ക് കമ്മിറ്റികളിൽ അം​ഗങ്ങളായി തുടരാൻ കഴിയും. പാർട്ടി നേതൃത്വവും പാർലമെന്ററി ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നത് ​ഗുണകരമല്ലെന്ന തിരിച്ചറിവും കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിുയ സംവിധാനം ഒരുക്കുന്നത്.

നിലവിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി തഴെ തട്ട് മുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ജോസ് കെ മാണി നിർദ്ദേശം നൽകിയിട്ടുള്ളത്. സംഘടനാ തെരഞ്ഞെടുപ്പോടെ പുതിയ സംവിധാനം നിലവിൽ വരും. കീഴ്ഘടകം മുതൽ പോഷക സംഘടനകളുടെ പ്രവർത്തനവും സജീവമാക്കും. ഇതോടെ കൂടുതൽ പേരെ നേതൃത്വത്തിലേക്ക് വളർത്തിയെടുക്കാനാകും എന്നാണ് കേരള കോൺ​ഗ്രസ് എം കണക്കുകൂട്ടുന്നത്.

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും പാർട്ടി സാന്നിധ്യം ഉറപ്പാക്കാനാണ് കേരള കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന വലിയൊരു വിഭാ​ഗം ഇപ്പോഴും മുന്നണിക്ക് പുറത്ത് നിൽപ്പുണ്ട് എന്ന തിരിച്ചറിവ് പാർട്ടി നേതൃത്വത്തിനുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മതങ്ങളോടും ജാതികളോടും ഈശ്വര വിശ്വാസത്തോടും പുലർത്തുന്ന അകലമാണ് ഇവരെ ഇത്തരത്തിൽ അകറ്റി നിർത്തുന്നത്. അതിന് പരിഹാരം എന്ന നിലയിൽ മതങ്ങളേയും ജാതികളേയും ഈശ്വര വിശ്വാസത്തേയും അം​ഗീകരിക്കുന്ന കേരള കോൺ​ഗ്രസ് എം മാറുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ കാണുന്നത്.

കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാനും ജോസ് കെ മാണി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സിപിഎമ്മിന്‍റെ പിന്തുണയോടെയാണ് നീക്കം. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് ജോസഫ് പക്ഷത്തെ ക്ഷീണിപ്പിക്കാനാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും നീക്കം.

ഇക്കഴിഞ്ഞ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും യുഡിഎഫില്‍ നിന്ന് തിരികെ എത്തിക്കണമെന്ന തീരുമാനം എടുത്തിരുന്നു. ജോസഫ് വിഭാഗത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ചില നേതാക്കള്‍ ജോസ് കെ മാണിയോടെ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഭാരവാഹികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തില്‍ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് കരുതുന്ന വലിയൊരു വിഭാഗത്തെയാണ് ജോസ് ലക്ഷ്യം വയ്ക്കുന്നത്.

നിയമസഭയില്‍ തിരിച്ചടി കൂടി നേരിട്ടതോടെ പലരും അതൃപ്തരാണ്. ജോസഫിനെ നോക്കുകുത്തിയാക്കി മോൻസ് ജോസഫും ജോയി എബ്രഹാമും പാര്‍ട്ടി പിടിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും ഒരു വിഭാഗം ആക്ഷേപിക്കുന്നു. നേതാക്കള്‍ക്ക് പകരും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് പാര്‍ട്ടി വിപുലപ്പെടുത്താനാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം പാര്‍ട്ടിയിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. മോൻസ് ജോസഫിന്‍റെ പാര്‍ട്ടിയിലെ ഉന്നത പദവിയെച്ചൊല്ലിയാണ് തര്‍ക്കം. തല്‍ക്കാലം മോൻസിനെക്കൊണ്ട് എക്സിക്യൂട്ടീവ് ചെയര്‍മാൻ സ്ഥാനം രാജിവപ്പിച്ച് വിമത പക്ഷത്തെ അനുനയിപ്പിക്കാനാണ് നീക്കം. ഫ്രാൻസിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂര്‍ എന്നിവരാണ് ഇടഞ്ഞ് നില്‍ക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close