KERALANEWS

മന്ത്രിമാരുടെ ഓഫീസുകളിൽ അച്ചടക്കം നിർബന്ധം ; മാർഗരേഖ പുറത്തിറക്കി സിപിഎം

തിരുവനന്തപുരം : കേരള സർക്കാരിന്റെ പ്രവർത്തനം മികവുറ്റതാക്കാൻ സിപിഎം മാർഗരേഖ പുറത്തിറക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ മാർഗ്ഗരേഖയാണ് സിപിഎം സംസ്ഥാന സമതിയിൽ അവതരിപ്പിച്ചത്. പേഴ്സണൽ സ്റ്റാഫ്‌സിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ സമിതിയിൽ തീരുമാനമായി. സിപിഎം പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കാനും മാർഗരേഖയിൽ തീരുമാനിച്ചിട്ടുണ്ട്.

മാർഗ്ഗരേഖയിൽ പ്രധാനമായും പറയുന്നത് മന്ത്രിമാരുടെ ഓഫീസുകളിൽ കർശനമായി അച്ചടക്കം ഉണ്ടായിരിക്കണമെന്നാണ്. മുഖ്യമന്ത്രിയുടെ അടക്കം ഓഫീസ് കേന്ദ്രീകരിച്ചുണ്ടായ പ്രശ്നങ്ങളുടെയും വിവാദങ്ങളുടെയും മുറിവ് ഉണങ്ങാത്ത സാഹചര്യത്തിൽ ഇത്തരത്തിലൊരു മാർഗരേഖ സിപിഎം പുറത്തിറക്കിയത് വളരെ ശ്രദ്ധേയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close