Breaking NewsKERALANEWSTop News

ഒരുദിവസം മിച്ചം വെറും നാലുരൂപ; സംസ്ഥാനത്തെ ക്ഷീര കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധി; സർക്കാർ‌ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം

കൊല്ലം: കേരളത്തിന്റെ ക്ഷീരമേഖല നേരിടുന്നത് വലിയ പ്രതിസന്ധി. കഷ്ടപ്പാടിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതാണ് ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി. സാധാരണക്കാർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർ വരെ സ്വയം തൊഴിൽ എന്ന നിലയിൽ കണ്ടിരുന്ന പശുവളർത്തൽ ഇപ്പോൾ പ്രയാസമേറിയ ഒന്നാണെന്ന് കർഷകരും വ്യക്തമാക്കുന്നു. ഇതോടെ മറ്റ് തൊഴിലുകൾ ഉപേക്ഷിച്ച് ഡയറി ഫാമുകളിലേക്ക് തിരിഞ്ഞവർ പോലും ഇപ്പോൾ ഫാമുകൾ അടച്ചുപൂട്ടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്.

പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ

പശുക്കളെ വളർത്താനുള്ള ചിലവ് ദിനം പ്രതി ഏറിവരികയാണ്. എന്നാൽ, ഇതിനനുസരിച്ച് പാലിന് വില വർധിപ്പിക്കുന്നുമില്ല. സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാലിത്തീറ്റയ്ക്കും വൈക്കോലിനും അടിക്കടിയുണ്ടാകുന്ന വിലവർധനയും ഉത്‌പാദിപ്പിക്കുന്ന പാലിന് നല്ലവില ലഭിക്കാത്തതുമാണ് പ്രതിസന്ധിക്കു കാരണം. ഇതിനൊപ്പം കാലാവസ്ഥാ മാറ്റം മൂലം പശുക്കളിലെ രോഗവും ഇരുട്ടടിയായി. ലോക്‌ഡൗൺമൂലം ചായക്കടകളും ഹോട്ടലുകളും അടഞ്ഞതും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പൊലിമകുറച്ചതും ക്ഷീരസംഘത്തിനു പുറത്തെ വിൽപ്പന കുറച്ചു. ഇത് നഷ്ടത്തിന് ആക്കംകൂട്ടി. പലഭാഗത്തും ഫാമുകൾക്കും പൂട്ടുവീഴുകയാണ്.

തീറ്റക്ക് തീവില

കാലിത്തീറ്റയുടെ വിലക്കയറ്റമാണ് ക്ഷീര കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു മാസത്തിനിടയിൽ കാലിത്തീറ്റ 50 കിലോ ചാക്കിന്‌ 125 രൂപയുടെ വർധനയുണ്ടായി. 50 കിലോ കൊപ്രാപിണ്ണാക്കിന്റെ വില 1,510-ഉം സമീകൃതകാലിത്തീറ്റ(ഒ.കെ)യുടെ വില 1,225 രൂപയുമാണ്. ഗോതമ്പ്‌ ഉമിയുടെ വില 1,350 ആയി. വൈക്കോൽ തിരിക്ക് ആകട്ടെ 30 രൂപയും നൽകണം.

ലൈം​ഗികത, ന​ഗ്നത, സന്തോഷം; വീണ്ടും സജീവമായി ക്യാപ് ഡി ആഗ്ഡെ

കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ഒരു പശുവിൽ നിന്നും കർഷകന് കിട്ടുക 15 ലിറ്റർ പാലാണ്. ഒരു ലിറ്റർ പാലിന് ക്ഷീരസംഘങ്ങൾ കർഷകന് നൽകുന്ന വില 36 രൂപയാണ്. ഇതനുസരിച്ച് 540 രൂപയാണ് കർഷകന് പാൽ വിലയായി ലഭിക്കുക. കറവയുള്ള ഒരു പശുവിന് ദിനംപ്രതി 11 കിലോ കാലിത്തീറ്റ നൽകണം. ഇതിന് 300 രൂപയാണ് ചെലവ്. വൈക്കോൽ വാങ്ങുന്നതിന് 200 രൂപയും വേണം. ബാക്കിയുള്ളത് വെറും 40 രൂപയാണ്. ഇതിൽ കറവക്കാരന്റെ ഒരുമാസത്തെ കൂലി 1,1,00 രൂപയാണ്. അതായത് പ്രതിദിനം ഏകദേശം 36 രൂപ. ഒരു പശുവിനെ വളർത്തുന്ന കർഷകന് ദിവസം മിച്ചം കിട്ടുക വെറും നാല് രൂപ മാത്രം. വൈദ്യുതി ചാർജും ചികിത്സച്ചെലവും വേറെ. ഒരാളിന്റെ അധ്വാനം നഷ്ടവും. ഇത്തരത്തിൽ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് കർഷകരുടെ ചോദ്യം.

പഴയ ചോള-കേരള മണ്ഡലം ഇനി പുതിയ സംസ്ഥാനമോ?

ഒരുലിറ്റർ പാൽ വീട്ടുകാർക്കും കടകളിലും വിൽക്കുന്നത് 45 മുതൽ 50 വരെ രൂപയ്ക്കാണ്. ലോക്‌ഡൗൺ ആയതോടെ വീട്ടുകാർക്ക് മാത്രമായി വിൽപ്പന ചുരുങ്ങി. ഇത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ചെറുകിട ക്ഷീര കർഷകരും വലിയ ഫാമുകളും ഒരുപോലെ പ്രതിസന്ധിയിലാണ്. പാലിന് മികച്ച വില ഉറപ്പു വരുത്തുകയാണ് ഏക പരിഹാരം. ക്ഷീരസംഘംവഴി എടുക്കുന്ന പാലിന്റെ വില 40 രൂപയ്ക്കു മുകളിൽ വർധിപ്പിക്കണമെന്നും കർഷകർ പറയുന്നു.

കേരള കോൺ​ഗ്രസിലെ അധികാര തർക്കം ഇനി പാർട്ടി കമ്മിറ്റികളിലേക്കും

കാലിത്തീറ്റയുടെ വില നിയന്ത്രിക്കുന്നതിനോ വൈക്കോലും പച്ചപ്പുല്ലും ലഭ്യമാക്കുന്നതിനോ പുതിയ പ​ദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നില്ല. കേരളത്തിലെ വൈക്കോൽ പോലും ഇവിടെ സംഭരിച്ച് കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ പദ്ധതിയില്ല. പച്ചപ്പുൽ കൃഷി വലിയ ഫാമുകൾക്ക് സഹായകരമാകുമ്പോൾ വസ്തു കുറച്ചുമാത്രം ഉള്ളവരും ഒന്നോ രണ്ടോ പശുക്കളെ മാത്രം വളർത്തുന്നവരും പച്ചപ്പുൽ കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. ഇതിന് അടിയന്തിര പരിഹാരം വേണമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close