KERALANEWSTop News

കുതിച്ചുയർന്ന് വീണ്ടും ഇന്ധനവില; പെട്രോളിന് ഇന്ന് കൂടിയത് 48 പൈസ; ഡീസല്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് ഇന്ധനവില. ഒരു ലീറ്റർ പെട്രോളിന് ഇന്ന് 48 പൈസ കൂടി. ഒരു മാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 88 പൈസയാണ്. ഡീസല്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരം 112 .59, കോഴിക്കോട് 110 .72 എന്നിങ്ങനെയാണ് പെട്രോളിൽന്റെ വില വർദ്ധനവ്. ഒരു മാസത്തിനിടെ ഡീസലിന് 9 രൂപ 43 പൈസയാണ് കൂടിയത്.

ഇന്നലെ ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ 109രൂപ 88പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 92പൈസയും, ഡീസലിന് 104 രൂപ 07 പൈസയുമാണ് ഇന്നത്തെ വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close