KERALANEWS

കുഫോസ് വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃക; സ്ത്രീധനത്തിനെതിരെ സ്കൂളുകളിൽ പ്രചരണം നടത്തണമെന്ന് ഗവർണ്ണർ

തിരുവനന്തപുരം : സ്കൂളുകളിൽ സ്ത്രീധനത്തിനെതിരെ പ്രചരണം നടത്തണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ. സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നവർ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം നൽകണമെന്നും വൈസ് ചാൻസലർമാർ തന്നെ ഇങ്ങനൊരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധുവിനെ മോഡൽ ആക്കിയുള്ള പരസ്യങ്ങൾ ജ്വല്ലറികൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം സർവകലാശാല വൈസ് ചാൻസലർ ചടങ്ങിൽവെച്ച് ഔദ്യോഗികമായി ഗവർണർക്ക് കൈമാറി.

സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മറ്റു കാമ്പസുകളും ഇത് മാതൃകയാക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close