KERALANEWS

ഖാദി ബോർഡിന് പുതിയ വൈസ് ചെയർമാൻ; ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് ഉപാദ്ധ്യക്ഷൻ

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചു. ഖാദി ബോർഡിന്റെ ഉപാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ശോഭന ജോർജ്ജ് ഒഴിഞ്ഞിരുന്നു. ശോഭന ജോർജ്ജിന്റെ രാജിയോടെ ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നു. ഇപ്പോൾ ഒഴിഞ്ഞു കിടന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിക്കുകയായിരുന്നു. ഒന്നാം പിണറായിസർക്കാരിന് കീഴിൽ നവകേരള മിഷൻ കോ-ഓർഡിനേറ്ററായിരുന്നു ചെറിയാൻ.

സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം.വി. ബാലകൃഷ്ണൻ ഉപാദ്ധ്യക്ഷ പദവി രാജിവച്ചതോടെയാണ് ശോഭനാ ജോർജിനെ സിപിഎം ഖാദി ബോർഡ് ഉപാദ്ധ്യക്ഷയാക്കി നിയമിച്ചത്. എന്നാൽ അഞ്ച് വർഷമാണ് കാലാവധിയെങ്കിലും മൂന്നര വർഷമാവുമ്പോഴേക്കുമാണ് ശോഭന ജോർജ്ജ് സ്ഥാനമൊഴിഞ്ഞത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് സി.പി.എം നിർദ്ദേശപ്രകാരമാണ് രാജിയെന്ന് സൂചന ഉണ്ടായിരുന്നു. പകരം ഇടതുസഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഖാദിബോർഡ് ഉപാദ്ധ്യക്ഷനാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close